മുംബെെ:ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാമ്പില്‍ ചേരുന്നതിനായി ഓസ്‌ട്രേലിയയുടെ സ്റ്റാർ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്ത് മുംബെെയിലെത്തി. ബി.സി.സി.ഐ നടപടിക്രമം അനുസരിച്ച് താരം ഏഴുദിവസത്തെ ക്വാറന്‍റൈനിലായിരിക്കും. രാജസ്ഥാന്‍ റോയല്‍സ് കയ്യൊഴിഞ്ഞതിന് പിന്നാലെ 2.2 കോടി രൂപയ്ക്കാണ് സ്മിത്തിനെ ഡല്‍ഹി സ്വന്തമാക്കിയത്. അതേസമയം 10ാം തിയതി ചെന്നെെയ്ക്കെതിരെ വാങ്കഡയിലാണ് ഡല്‍ഹിയുടെ ആദ്യ മത്സരം.
ഐപിഎല്‍; സ്റ്റീവ് സ്മിത്ത് മുംബെെയിലെത്തി
ബി.സി.സി.ഐ നടപടിക്രമം അനുസരിച്ച് താരം ഏഴ് ദിവസത്തെ ക്വാറന്‍റൈനിലായിരിക്കും
ഐപിഎല്‍; സ്റ്റീവ് സ്മിത്ത് മുംബെെയിലെത്തി
യുവ താരം റിഷഭ് പന്താണ് ടീമിനെ നയിക്കുന്നത്. പരിക്കേറ്റ് പുറത്തായ ശ്രേയസ് അയ്യര്‍ക്ക് പകരമാണ് ടീം മാനേജ്മെന്‍റ് പന്തിന് പുതിയ ചുമതല നല്‍കിയത്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ തോളിന് പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്ക് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചിരുന്നു. ശസ്ത്രക്രിയക്ക് വിധേയനായാല്‍ നാലുമാസമെങ്കിലും താരത്തിന് വിശ്രമം വേണ്ടിവന്നേക്കും.