കേരളം

kerala

ETV Bharat / sports

സുരക്ഷിതരായി തിരിച്ചെത്തിയതായി ബംഗ്ലാദേശ് താരങ്ങള്‍ - മുസ്തഫിസുർ റഹ്മാൻ

ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയ്ക്കായി ഇരുവരും ഒരുങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.

sports  Shakib Al Hasan  Mustafizur Rahman  Bangladesh  ഐപിഎല്‍  കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്  ഷാക്കിബ് അൽ ഹസൻ  രാജസ്ഥാൻ റോയൽ‌സ്  മുസ്തഫിസുർ റഹ്മാൻ  ipl
സുരക്ഷിതരായി തിരിച്ചെത്തിയതായി ബംഗ്ലാദേശ് താരങ്ങള്‍

By

Published : May 6, 2021, 10:29 PM IST

ധാക്ക: ഐപിഎല്‍ മാറ്റിവച്ചതിനെ തുടര്‍ന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഓൾ‌റൗണ്ടർ ഷാക്കിബ് അൽ ഹസൻ, രാജസ്ഥാൻ റോയൽ‌സ് പേസർ മുസ്തഫിസുർ റഹ്മാൻ എന്നിവർ വ്യാഴാഴ്ച ബംഗ്ലാദേശിലെത്തി. ഇക്കാര്യമറിയിച്ച് മുസ്തഫിസുർ റഹ്മാൻ, വിമാനത്തില്‍ നിന്നെടുത്ത ചിത്രം സഹിതം ട്വീറ്റ് ചെയ്തിട്ടുണ്ട്. സ്വദേശത്തേക്ക് തിരിച്ചെത്തിച്ചതിന് ദെെവത്തിനും ഇരു ഫ്രാഞ്ചെെസികള്‍ക്കും നന്ദി പറയുന്നതായും മുസ്തഫിസുറിന്‍റെ ട്വീറ്റില്‍ പറയുന്നു.

'ദെെവത്തിന് സ്തുതി, ഒരു കുഴപ്പവുമില്ലാതെ ഞങ്ങൾ ബംഗ്ലാദേശിൽ സുരക്ഷിതമായി തിരിച്ചെത്തി. ഇതിന് സഹായിച്ച രാജസ്ഥാൻ റോയല്‍സിനും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും നന്ദി.നിര്‍ദേശങ്ങള്‍ നല്‍കിയ ഞങ്ങളുടെ ആരോഗ്യ മന്ത്രാലയത്തിനും നന്ദി'- മുസ്തഫിസുർ ട്വീറ്റ് ചെയ്തു.

read more:ക്രിക്കറ്റ് താരം വേദ കൃഷ്ണമൂർത്തിയുടെ സഹോദരി കൊവിഡ് ബാധിച്ച് മരിച്ചു

ഐപിഎല്‍ മാറ്റിവച്ചതോടെ ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയ്ക്കായി ഇരുവരും ഒരുങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. പരമ്പര ധാക്കയിൽ നടക്കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) ബുധനാഴ്ചയാണ് സ്ഥിരീകരിച്ചത്. അതേസമയം ധാക്കയില്‍ നടക്കുന്ന പരമ്പരയ്ക്കായി മാര്‍ച്ച് 16ന് ശ്രീലങ്കന്‍ ടീം ബംഗ്ലാദേശിലെത്തും.

ABOUT THE AUTHOR

...view details