ചെന്നെെ: ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മുംബെെ ഇന്ത്യന്‍സിനോടേറ്റ അപ്രതീക്ഷിത തോല്‍വിയില്‍ ആരാധകരോട് ക്ഷമചോദിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സഹ ഉടമ ഷാറൂഖ് ഖാന്‍. ട്വിറ്ററിലൂടെയാണ് താരം ആരാധകരോട് ക്ഷമ ചോദിച്ച് രംഗത്തെത്തിയത്.
അപ്രതീക്ഷിത തോല്‍വി; ആരാധകരോട് ക്ഷമ ചോദിച്ച് ഷാറൂഖ് ഖാന്‍ - കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
മത്സരത്തില്‍ മുന്നിട്ടു നിന്ന ശേഷം 10 റണ്‍സിനാണ് കൊല്‍ക്കത്ത മുംബെെയോട് പരാജയപ്പെട്ടത്.
ടീമിന്‍റേത് നിരാശാജനകമായ പ്രകടനമായിരുന്നുവെന്നും എല്ലാ ആരാധകരോടും കൊല്‍ക്കത്ത ക്ഷമ ചോദിക്കുന്നുവെന്നും ഷാറൂഖ് ഖാന്‍ ട്വീറ്റ് ചെയ്തു. മത്സരത്തില്‍ മുന്നിട്ടു നിന്ന ശേഷം 10 റണ്‍സിനാണ് കൊല്‍ക്കത്ത മുംബെെയോട് പരാജയപ്പെട്ടത്.
ഓള്‍ റൗണ്ടര്‍ ആന്ദ്ര റസ്സല്‍ രണ്ട് ഓവറില്‍ അഞ്ച് വിക്കറ്റ് നേടിയ മത്സരത്തില്‍ 152 റണ്‍സിന് മുംബെെയെ ഓള്‍ ഔട്ട് ആക്കാന്‍ ടീമിനായിരുന്നു. മറുപടിക്കിറങ്ങിയ കൊല്‍ക്കത്തയ്ക്കായി ഓപ്പണിങ് സഖ്യമായ നിതീഷ് റാണെയും ശുഭ്‌മാൻ ഗില്ലും ആദ്യ ഒമ്പത് ഓവറില്‍ 72 റണ്‍സിന്‍റെ കൂട്ടുകെട്ട് തീര്‍ക്കുകയും ചെയ്തു. ഇവിടെ നിന്നാണ് രണ്ട് തവണ കിരീട ജേതാക്കളായ ടീം വഴങ്ങിയത്. മത്സരത്തില്‍ കൊല്‍ക്കത്തയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനെ സാധിച്ചൊള്ളു.