അഹമ്മദാബാദ്:രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്‌ജു സാംസണ്‍ ഐപിഎല്‍ അരങ്ങേറ്റം നടത്തിയിട്ട് പത്ത് വര്‍ഷം പിന്നിട്ടിരിക്കുകയാണ്. 2012ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്‌ക്വാഡില്‍ ഉണ്ടായിരുന്നെങ്കിലും താരത്തിന് ഒരു മത്സരവും കളിക്കാനായിരുന്നില്ല. തൊട്ടടുത്ത വര്‍ഷമായിരുന്നു സഞ്‌ജുവിനെ രാജസ്ഥാന്‍ റാഞ്ചിയത്.
2013 ഏപ്രില്‍ 14ന് കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ അരങ്ങേറ്റം നടത്തിയ സഞ്‌ജു ആദ്യ മത്സരത്തില്‍ 27 റണ്‍സാണ് നേടിയത്. ആ സീസണില്‍ മിന്നും പ്രകടനം നടത്തിയ താരം എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാരവും നേടിയിരുന്നു. ഒപ്പം രാജസ്ഥാന്‍ റോയല്‍സിന്‍റെ വിശ്വസ്‌തനായ കളിക്കാരനായി മാറാനും സഞ്‌ജുവിനായി.
മറ്റ് താരങ്ങള്‍ക്ക് ലഭിക്കുന്നതിലും അധികമായാണ് രാജസ്ഥാന്‍ റോയല്‍സ് ടീം സഞ്‌ജുവിന് സ്വാതന്ത്ര്യവും അവസരങ്ങളും നല്‍കിയത്. 2013-15 കാലയളവില്‍ റോയല്‍സിന് വേണ്ടി കളിച്ച താരം ടീമിന് രണ്ട് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയപ്പോള്‍ ഡല്‍ഹി കുപ്പായം അണിഞ്ഞു. പിന്നീട് 2018ല്‍ റോയല്‍സ് ടീം ടൂര്‍ണമെന്‍റിലേക്ക് തിരികെയെത്തിയപ്പോള്‍ തങ്ങളുടെ വിശ്വസ്‌തനായ പടയാളിയേയും ഒപ്പം കൂട്ടാന്‍ അവര്‍ മറന്നില്ല.
2018ലെ താരലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ വെല്ലുവിളിയെ മറികടന്ന് എട്ട് കോടി മുടക്കിയാണ് രാജസ്ഥാന്‍ സഞ്‌ജുവിനെ തിരികെ കൂടാരത്തിലെത്തിച്ചത്. തുടര്‍ന്ന് ടീമിലെ പ്രധാനിയായി മാറിയ സഞ്‌ജു 2021ല്‍ റോയല്‍സിന്‍റെ നായകസ്ഥാനവും ഏറ്റെടുത്തു. ഇതിന് തൊട്ടടുത്ത വര്‍ഷം തന്നെ ടീമിനെ ഫൈനലിലേക്ക് എത്തിക്കാനും താരത്തിനായി.
പ്രഥമ ഐപിഎല്ലില്‍ കിരീടം നേടിയ രാജസ്ഥാന്‍ പിന്നീടൊരു ഫൈനല്‍ കളിക്കുന്നത് സഞ്‌ജുവിന് കീഴിലായിരുന്നു. ഈ സീസണിലും സഞ്‌ജു സാംസണ്‍ എന്ന നായകന് കീഴില്‍ മികച്ച പ്രകടനം പുറത്തെടുക്കുകയാണ് രാജസ്ഥാന്‍. അതിനിടെയാണ് ടീമിലേക്ക് എത്തിയതിനെ കുറിച്ചുള്ള അനുഭവങ്ങള്‍ സഞ്ജു വെളിപ്പെടുത്തിയത്.