കേരളം

kerala

ETV Bharat / sports

IPL 2022: മുന്നിൽ നയിച്ച് കോലി; ഗുജറാത്തിനെ തകർത്ത് ബാംഗ്ലൂർ, പ്ലേ ഓഫ് സാധ്യത നിലനിർത്തി - കോലിക്ക് അർധസെഞ്ച്വറി

ഗുജറാത്തിന്‍റെ 169 റണ്‍സ് വിജയ ലക്ഷ്യം 18.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ ബാംഗ്ലൂർ മറികടക്കുകയായിരുന്നു.

IPL 2022  ROYAL CHALLENGERS BENGALURU BEAT GUJARAT TITANS  ROYAL CHALLENGERS BENGALURU  മുന്നിൽ നയിച്ച് കോലി  ഗുജറാത്തിനെ തകർത്ത് ബാംഗ്ലൂർ  കോലിക്ക് അർധസെഞ്ച്വറി  virat kohli
IPL 2022: മുന്നിൽ നയിച്ച് കോലി; ഗുജറാത്തിനെ തകർത്ത് ബാംഗ്ലൂർ, പ്ലേ ഓഫ് സാധ്യത നിലനിർത്തി

By

Published : May 20, 2022, 8:09 AM IST

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലെ തകർപ്പൻ ജയത്തോടെ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ഗുജറാത്തിന്‍റെ 169 റണ്‍സ് വിജയ ലക്ഷ്യം 18.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ ബാംഗ്ലൂർ മറികടക്കുകയായിരുന്നു. ഫോമില്ലായ്‌മയിൽ വലഞ്ഞിരുന്ന വിരാട് കോലിയുടെ തകർപ്പൻ അർധസെഞ്ച്വറിയാണ് ബാംഗ്ലൂരിനെ അനായാസ വിജയത്തിലേക്കെത്തിച്ചത്.

വിജയം നേടി ഡൽഹി ക്യാപ്പിറ്റൽസിനെ പിന്തള്ളി പട്ടികയിൽ നാലാം സ്ഥാനത്തേക്കെത്തിയെങ്കിലും ബാംഗ്ലൂരിന് പ്ലേ ഓഫ് പൂർണമായും ഉറപ്പാക്കാൻ സാധിച്ചിട്ടില്ല. നാളെ നടക്കുന്ന ഡൽഹി- മുംബൈ മത്സരത്തിൽ ഡൽഹി വിജയിച്ചാൽ ബാംഗ്ലൂരിന് ഇത്തവണ ആദ്യ നാലിൽ കടക്കാനാകാതെ പുറത്ത് പോകേണ്ടി വരും. നിലവിൽ ബാംഗ്ലൂരിന് 16 പോയിന്‍റും ഡൽഹിക്ക് 14 പോയിന്‍റുമാണ്. എന്നാൽ ബാംഗ്ലൂരിനെക്കാൽ മികച്ച റണ്‍റേറ്റ് ഉള്ളത് വിജയം നേടിയാൽ ഡൽഹിക്ക് മുതൽക്കൂട്ടാകും.

ഗുജറാത്തിന്‍റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ബാംഗ്ലൂരിനായി ഓപ്പണർമാരായ വിരാട് കോലിയും, നായകൻ ഫഫ് ഡു പ്ലസിസും ചേർന്ന് തകർപ്പൻ തുടക്കമാണ് സമ്മാനിച്ചത്. ഇരുവരും ചേർന്ന് 115 റണ്‍സിന്‍റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 14-ാം ഓവറിലാണ് ഈ കൂട്ടുകെട്ട് പൊളിക്കാൻ ഗുജറാത്തിനായത്. 44 റണ്‍സെടുത്ത ഡുപ്ലസിസാണ് ആദ്യം പുറത്തായത്. ഇതിനിടെ 33 പന്തിൽ കോലി തന്‍റെ അർധസെഞ്ച്വറി തികച്ചിരുന്നു.

ALSO READ:ഫോം നഷ്‌ടമാകുന്ന ദിവസം ഞാൻ മത്സരത്തിനിറങ്ങില്ല, നിലവിൽ ഞാൻ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഘട്ടത്തിലാണ് : കോലി

പിന്നാലെയെത്തിയ ഗ്ലെൻ മാക്‌സ്‌വെൽ തകർപ്പനടികളുമായി കളം നിറഞ്ഞു. ഇതിനിടെ ടീം സ്‌കോർ 146ൽ നിൽക്കെ കോലി പുറത്തായി. 54 പന്തിൽ എട്ട് ഫോറും രണ്ട് സിക്‌സും ഉൾപ്പെടെ 73 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം. തുടർന്ന് മാക്‌സ്‌വെല്ലും(18 പന്തിൽ 40) , ദിനേഷ്‌ കാർത്തിക്കും(2) ചേർന്ന് ടീമിനെ വിജയത്തിലേക്കെത്തിച്ചു. ഗുജറാത്തിനായി റാഷിദ് ഖാൻ രണ്ട് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹാർദിക് പാണ്ഡ്യയുടെ(62) ഒറ്റയാൾ പോരാട്ടത്തിന്‍റെ മികവിലാണ് മികച്ച സ്‌കോർ കണ്ടെത്തിയത്. ഓപ്പണർ വൃദ്ധിമാൻ സാഹ(31), ഡേവിഡ് മില്ലർ(34) എന്നിവരും മികച്ച പിന്തുണ നൽകി. ബാംഗ്ലൂരിനായി ജോഷ് ഹേസൽവുഡ് രണ്ട് വിക്കറ്റ് നേടിയപ്പോൾ ഗ്ലെൻ മാക്‌സ്‌വെൽ, വനിന്ദു ഹസരങ്ക എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.

ABOUT THE AUTHOR

...view details