ചെന്നെെ: ഐപിഎല്ലിന്‍റെ 14ാം സീസണില്‍ ഹാട്രിക് വിജയം നേടാനുറച്ച് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഇറങ്ങുമ്പോൾ മുംബെെക്കെതിരായ അപ്രതീക്ഷിത തോല്‍വി മറന്ന് വിജയ വഴിയിലേക്ക് തിരിച്ചെത്താന്‍ കൊല്‍ക്കത്ത നെറ്റ് റൈഡേഴ്‌സും ഇന്ന് ഇറങ്ങും. ചെപ്പോക്കില്‍ ഉച്ചയ്ക്ക് 3.30നാണ് ഇരു സംഘത്തിന്‍റേയും മൂന്നാം മത്സരം നടക്കുക. ബാംഗ്ലൂര്‍ നിരയില്‍ ഫോമിലുള്ള ഗ്ലെൻ മാക്സ്വെല്, എബി ഡിവില്ലിയേഴ്സ് എന്നിവര്‍ ടീമിന്‍റെ ആത്മ വിശ്വാസമാണ്.
മിന്നുമോ റസ്സല്‍ ?.. കൊല്‍ക്കത്ത ഇന്ന് ബാംഗ്ലൂരിനെതിരെ - ipl
ബാംഗ്ലൂരിനെതിരെ റസ്സലിന് മികച്ച സ്ട്രെെക്ക് റേറ്റാണുള്ളത്. ഇതേവരെ കളിച്ച മത്സരങ്ങളില്‍ 223 സ്ട്രൈക്ക് റേറ്റോടെ 152 പന്തില്‍ നിന്നും 339 റണ്‍സാണ് താരം അടിച്ചെടുത്തത്.

ബാറ്റിങ് ഓര്‍ഡറില്‍ മാക്സ്വെല് നാലാം സ്ഥാനത്തും ഡിവില്ലിയേഴ്സ് അഞ്ചാം സ്ഥാനത്തും ഇറങ്ങുത് ടീമിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ടീമിന്‍റെ ബൗളിങ് യൂണിറ്റ് മികച്ച പ്രകടനം നടത്തുന്നത് ക്യാപ്റ്റന്‍ വിരാട് കോലിക്ക് ആശ്വാസമാണ്. മുഹമ്മദ് സിറാജ്, ഷഹബാസ് അഹമ്മദ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരുടെ പ്രകടനം നിര്‍ണായകമാവും. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ നിന്നായി 18 വിക്കറ്റുകളാണ് ബാംഗ്ലൂര്‍ ബൗളര്‍മാര്‍ വീഴ്ത്തിയത്. കൊവിഡ് മുക്തനായ ഓള്‍റൗണ്ടര്‍ ഡാനിയൽ സാംസ് തിരിച്ചെത്തുന്നതും ടീമിന്‍റെ കരുത്ത് വര്‍ധിപ്പിക്കും. അതേസമയം മത്സരത്തില്‍ വിരാട് കോലിക്ക് 56 റണ്‍സ് നേടാനായാല്‍ ഐപിഎല്ലില്‍ 6000 റണ്‍സ് കണ്ടെത്തുത്തുന്ന ആദ്യ താരമെന്ന നേട്ടം താരത്തിന് സ്വന്തമാവും.
അതേസമയം കഴിഞ്ഞ മത്സരത്തിലെ തോല്‍വി മറന്ന് പോയിന്‍റ് പട്ടികയില്‍ മുന്നിലെത്താനാവും ഇയാന്‍ മോര്‍ഗന്‍റെ കൊൽക്കത്തയുടെ ശ്രമം. കഴിഞ്ഞ രണ്ട് മത്സരങ്ങളിലായി മികച്ച പ്രകടനം നടത്തുന്ന നിതീഷ് റാണ ഈ മത്സരത്തിലും നിര്‍ണായകമാവും. ശുഭ്‌മാൻ ഗില്‍, രാഹുൽ ത്രിപാഠി, ദിനേശ് കാർത്തിക്, അന്ദ്ര റസ്സല്‍ തുടങ്ങിയവര്‍ കൂടെ ഫോമിലേക്കുയര്‍ന്നാല്‍ കൊല്‍ക്കത്തയെ പിടിച്ചു കെട്ടുക കോലിക്കും സംഘത്തിനും എളുപ്പമാവില്ല. ബാംഗ്ലൂരിനെതിരെ റസ്സലിന് മികച്ച സ്ട്രെെക്ക് റേറ്റാണുള്ളത്. ഇതേവരെ കളിച്ച മത്സരങ്ങളില്‍ 223 സ്ട്രൈക്ക് റേറ്റോടെ 152 പന്തില്‍ നിന്നും 339 റണ്‍സാണ് താരം അടിച്ചെടുത്തത്. അതേസമയം പേരുകേട്ട മുംബെെ ബാറ്റിങ് നിരയെ കടപുഴക്കിയ ബൗളിങ് നിര ടീമിന് ആത്മവിശ്വാസമാണ്. പാറ്റ് കമ്മിൻസ് തന്നെയാവും ടീമിന്‍റെ തുറുപ്പ് ചീട്ട്.