കേരളം

kerala

ETV Bharat / sports

കുല്‍ദീപിന്‍റെ തിരിച്ചുവരവ്, എല്ലാത്തിനും കാരണം രോഹിത് ശർമയെന്ന് ബാല്യകാല പരിശീലകൻ - Kuldeep Yadav IPL 2022

കുൽദീപിനെ കൊൽക്കത്ത കൈവിട്ടത് നന്നായെന്നും ഒരു വർഷം കൂടെ അവിടെ നിന്നിരുന്നെങ്കിൽ താരത്തിന്‍റെ കരിയർ നശിക്കുമായിരുന്നെന്നും ബാല്യകാല പരിശീലകൻ കപിൽ ദേവ് പാണ്ഡെ.

Rohit Sharma behind Kuldeep Yadav's resurgence  Kuldeep Yadav  കുൽദീപിന്‍റെ തിരിച്ചു വരവിന് കാരണം രോഹിത് ശർമയെന്ന് ബാല്യകാല പരിശീലകൻ  Kuldeep Yadav IPL  Kuldeep Yadav IPL 2022  കുൽദീപിനെ കോലി പരിഗണിച്ചില്ലെന്ന് പരിശീലകൻ
കോലി പരിഗണിച്ചില്ല, കുൽദീപിന്‍റെ തിരിച്ചു വരവിന് കാരണം രോഹിത് ശർമയെന്ന് ബാല്യകാല പരിശീലകൻ

By

Published : May 3, 2022, 1:55 PM IST

മുംബൈ: ഇത്തവണത്തെ ഐപിഎല്ലിലൂടെ തകർപ്പൻ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ ചൈനാമാൻ ബൗളർ കുൽദീപ് യാദവ്. സീസണിൽ ഡൽഹി ക്യാപ്പിറ്റൽസിന്‍റെ താരമായ കുൽദീപ് നിലവിൽ ഒൻപത് മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ട്. ഇപ്പോൾ കുൽദീപിന്‍റെ ശക്‌തമായ തിരിച്ചുവരവിന് പ്രധാന കാരണം ഇന്ത്യൻ നായകൻ രോഹിത് ശർമ്മയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് താരത്തിന്‍റെ ബാല്യകാല പരിശീലകൻ കപിൽ ദേവ് പാണ്ഡെ.

കഴിഞ്ഞ മൂന്ന് വർഷത്തോളമായി ടെസ്റ്റിലും ഏകദിനത്തിലും കുൽദീപിന് മികച്ച അവസരങ്ങൾ ലഭിച്ചിരുന്നില്ല. ഐപിഎല്ലിലും കൊൽക്കത്ത അവനെ ബെഞ്ചിലിരുത്തി. ഇതിനാൽ അവൻ തീർത്തും നിരാശനായിരുന്നു. ഇപ്പോൾ കുൽദീപിനെ കൈവിട്ട കൊൽക്കത്തയോട് നന്ദി പറയുകയാണ്. ഒരു വർഷം കൂടി അവൻ അവിടെ നിന്നിരുന്നേൽ അവന്‍റെ ക്രിക്കറ്റ് കരിയർ നശിച്ചു പോയേനെ, പാണ്ഡെ പറഞ്ഞു.

ഇന്ത്യൻ ടീമിന്‍റെ നായകൻ മാറിയതും കുൽദീപിന് ഗുണകരമായി. നീണ്ട ഇടവേളക്ക് ശേഷം വിൻഡീസിനെതിരായ പരമ്പരയിൽ ഇടം നേടാൻ അവനായി. ഇതിനെല്ലാം കാരണം രോഹിത് ശർമ്മയാണ്. കോലി നായകനായിരുന്നപ്പോൾ ബാറ്റിങ് കഴിവുകൾ കൂടി കണക്കിലെടുത്ത് അക്‌സർ പട്ടേലിനും, ജഡേജയ്‌ക്കും, അശ്വിനും മാത്രമാണ് അവസരം നൽകിയത്.

ALSO READ:IPL 2022: രണ്ട് മത്സരങ്ങൾ, എട്ട് വിക്കറ്റ്; കണക്ക് തീര്‍ത്ത് കുൽദീപ്

എന്നാൽ രോഹിത് അങ്ങനെയായിരുന്നില്ല. കുൽദീപിന്‍റെ കഴിവുകൾ മനസിലാക്കി അവന് കൂടുതൽ അവസരങ്ങൾ നൽകി. ഐപിഎല്ലിന് മുന്നോടിയായുള്ള പരമ്പരയിൽ ഇടം നേടിയതിനാലാണ് അവന് ഇപ്പോൾ മികച്ച പ്രകടനം നടത്താനായത്. ഒരു പക്ഷേ രോഹിത് നായകനായില്ലെങ്കിൽ കുൽദീപ് ഇപ്പോൾ ക്രിക്കറ്റിൽ തന്നെ ഉണ്ടാവുമായിരുന്നില്ല. പാണ്ഡെ കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details