മുംബൈ: വാംഖഡെയിലെ ഐപിഎല്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 147 റണ്‍സെടുത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിന്‍റ തീരുമാനം ശരിയെന്ന് തെളിയിക്കുന്ന പ്രകടനമാണ് ഡല്‍ഹിയുടെ ഭാഗത്തുനിന്നുമുണ്ടായത്.
റിഷഭിന് അര്‍ധസെഞ്ച്വറി ; രാജസ്ഥാന് 148 റണ്‍സിന്‍റെ വിജയലക്ഷ്യം
32 പന്തില്‍ അര്‍ധസെഞ്ച്വറിയോടെ 51 റണ്‍സെടുത്ത നായകന്‍ റിഷഭ് പന്ത് മാത്രമാണ് ഡല്‍ഹി നിരയില്‍ തിളങ്ങിയത്.
അര്‍ധസെഞ്ച്വറിയോടെ 51 റണ്‍സെടുത്ത നായകന്‍ റിഷഭ് പന്താണ് ഡല്‍ഹിയെ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്. 32 പന്തില്‍ ഒമ്പത് ബൗണ്ടറി ഉള്‍പ്പെടുന്നതായിരുന്നു റിഷഭിന്‍റെ ഇന്നിങ്സ്. റിഷഭിനെ കൂടാതെ 20 റണ്‍സെടുത്ത ലളിത് യാദവും 21 റണ്‍സെടുത്ത ടോം കറനും 15 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ക്രിസ് വോക്‌സും മാത്രമേ രണ്ടക്ക സ്‌കോര്‍ സ്വന്തമാക്കിയുള്ളൂ.
മോശം തുടക്കമാണ് ഡല്‍ഹിക്ക് ലഭിച്ചത്. ഓപ്പണര്‍മാരായ പൃഥ്വി ഷായും, ശിഖര്‍ധവാനും തുടക്കത്തിലേ പുറത്തായി. വണ്‍ ഡൗണായി ഇറങ്ങിയ അജിങ്ക്യാ രഹാനെ എട്ട് റണ്‍സെടുത്തും മധ്യനിരയില്‍ മാര്‍ക്കസ് സ്റ്റോണിയസ് റണ്ണൊന്നും എടുക്കാതെയും പവലിയനിലേക്ക് മടങ്ങി. രാജസ്ഥാന് വേണ്ടി ജയദേവ് ഉനദ്കട്ട് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ മുസ്‌തഫിസുര്‍ റഹ്‌മാന്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കി. ക്രിസ് മോറിസ് ഒരു വിക്കറ്റ് വീഴ്‌ത്തി.