അഹമ്മദാബാദ്: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സിനെതിരെ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ബൗളിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്നും ഒരു മാറ്റവുമായാണ് ബാംഗ്ലൂര്‍ ഇറങ്ങുന്നത്. വാഷിംഗ്‌ടണ്‍ സുന്ദറിന് പകരം ഷഹ്‌ബാസ് അഹമ്മദാണ് ടീമില്‍ ഇടം കണ്ടെത്തിയത്.
ഐപിഎല്‍: പഞ്ചാബിനെതിരെ ബാംഗ്ലൂരിന് ടോസ്; ബൗളിങ് തെരഞ്ഞെടുത്തു - ഐപിഎല്‍
കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്നും ഒരു മാറ്റവുമായാണ് ബാംഗ്ലൂര്‍ ഇറങ്ങുന്നത്. മറുവശത്ത് മൂന്ന് മാറ്റങ്ങളാണ് പഞ്ചാബ് വരുത്തിയത്.

ഐപിഎല്‍: പഞ്ചാബിനെതിരെ ബാംഗ്ലൂരിന് ടോസ്; ബൗളിങ് തെരഞ്ഞെടുത്തു
മറുവശത്ത് മൂന്ന് മാറ്റങ്ങളാണ് പഞ്ചാബ് വരുത്തിയത്. മൊയ്‌സെസ് ഹെൻറിക്സ്, അര്‍ഷ്‌ദീപ് സിങ്, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ പുറത്തായപ്പോള്‍ റിലേ മെറെഡിത്ത്, പ്രഭ്‌സിമ്രാന്‍, ഹര്‍പ്രീത് എന്നിവര്‍ ടീമില്‍ ഇടം കണ്ടെത്തി.
അതേസമയം രണ്ട് വിജയങ്ങള്‍ മാത്രമുള്ള പഞ്ചാബ് നിലവില്‍ പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. ആറ്മത്സരങ്ങളില്‍ നിന്നും അഞ്ച് വിജയങ്ങളുമായി ബാംഗ്ലൂര്‍ മൂന്നാം സ്ഥാനത്താണ്. ഈ മത്സരത്തില്‍ വിജയിക്കാനായാല്‍ ടീമിന് ഒന്നാമതെത്താം.