മുംബെെ: ഐപിഎല്ലില്‍ ഇന്ന് ചെന്നെെക്കെതിരെ നടന്ന മത്സരത്തില്‍ 69 റണ്‍സിന്‍റെ കൂറ്റന്‍ തോല്‍വിയാണ് ബാംഗ്ലൂര്‍ ഏറ്റുവാങ്ങിയത്. ചെന്നെെയുടെ വിജയത്തില്‍ നിര്‍ണായകമായതാവട്ടെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ മിന്നുന്ന പ്രകടനവും. മത്സരത്തില്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും താരം വിസ്മയം തീര്‍ത്തിരുന്നു. 28 പന്തില്‍ പുറത്താവാതെ 62 റണ്‍സെടുത്ത ജഡേജ, മൂന്ന് വിക്കറ്റുകളും വീഴ്ത്തി.
അതേസമയം ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ അവസാന ഓവറില്‍ 37 റണ്‍സും താരം അടിച്ചുകൂട്ടി. ഇതോടെ ഐപിഎല്ലില്‍ ഓരോവറില്‍ ഏറ്റവും കൂടുല്‍ റണ്‍സ് നേടുന്ന താരമെന്ന ക്രിസ് ഗെയിലിന്‍റെ നേട്ടത്തിനൊപ്പമെത്താനും ജഡ്ഡുവിനായി. 2011ല്‍ കൊച്ചി ടസ്ക്കേഴ്സ് കേരളയുടെ മലയാളി താരം പ്രശാന്ത് പരമേശ്വരനെ അടിച്ച് പറത്തിയാണ് അര്‍സിബി താരമായ ഗെയില്‍ 37 റണ്‍സിന്‍റെ റെക്കോഡ് സ്ഥാപിച്ചത്.