കറാച്ചി: കഴിഞ്ഞ ആഴ്‌ച കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യൻസിന്‍റെ കുപ്പായത്തിലാണ് ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഐപിഎല്‍ അരങ്ങേറ്റം നടത്തിയത്. തന്‍റെ ആദ്യ മത്സരത്തില്‍ 23കാരനായ അര്‍ജുന് വിക്കറ്റ് ഒന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് കന്നി വിക്കറ്റ് നേടുന്നത്.
സണ്‍റൈസേഴ്‌സ് താരം ഭുവനേശ്വര്‍ കുമാറിനെ മുംബൈ നായകന്‍ രോഹിത് ശര്‍മയുടെ കയ്യില്‍ എത്തിച്ചായിരുന്നു അര്‍ജുന്‍ അക്കൗണ്ട് തുറന്നത്. ഇന്നിങ്‌സിന്‍റെ അവസാന ഓവറിലായിരുന്നു താരം ഈ വിക്കറ്റ് വീഴ്‌ത്തിയത്. ഈ ഓവറില്‍ 20 റണ്‍സായിരുന്നു ഹൈദരാബാദിന് വിജയത്തിന് വേണ്ടിയിരുന്നത്.
അഞ്ച് റണ്‍സ് മാത്രം വഴങ്ങിയ അര്‍ജുന്‍ നായകന്‍റെ പ്രതീക്ഷ കാക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെ നിരവധി കോണുകളില്‍ നിന്നും താരത്തിന് അഭിനന്ദനങ്ങളുമെത്തി. ഇതിനിടെ പേസറായ അര്‍ജുന്‍റെ പന്തുകളുടെ വേഗവും ചര്‍ച്ചയായിരുന്നു. മണിക്കൂറില്‍ വെറും 120 കിലോ മീറ്ററാണ് അര്‍ജുന്‍റെ പന്തുകളുടെ ശരാശരി വേഗമെന്നും സ്പിന്നറായ പാകിസ്ഥാന്‍റെ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി പോലും മണിക്കൂറില്‍ 134 കിലോ മീറ്റര്‍ വേഗത്തിലാണ് പന്തെറിയുന്നതെന്നും ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ ഏറെ ട്രോളുകളും നിറഞ്ഞിരുന്നു.
ഇപ്പോഴിതാ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ തന്‍റെ പന്തുകളുടെ വേഗം വര്‍ധിപ്പിക്കണമെന്ന നിര്‍ദേശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പാകിസ്ഥാന്‍റെ മുന്‍ നായകന്‍ റാഷിദ് ലത്തീഫ്. പന്തുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ തന്‍റെ ബാലന്‍സ് ശരിയാക്കാന്‍ അര്‍ജുന്‍ കൂടുതല്‍ പരിശ്രമങ്ങള്‍ നടത്തേണ്ടതുണ്ടെന്നും റാഷിദ് ലത്തീഫ് പറഞ്ഞു.
"അർജുൻ തന്‍റെ കരിയറിന്‍റെ പ്രാരംഭ ഘട്ടത്തിലാണ്. വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. അവന്‍റെ അലൈൻമെന്‍റ് നല്ലതല്ല, വേഗത്തില്‍ പന്തെറിയാനും അവന് കഴിയുന്നില്ല.