മുംബൈ: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ രാജസ്ഥാൻ റോയൽസിന് ആറു വിക്കറ്റിന്‍റെ അനായാസ ജയം. കൊൽക്കത്ത ഉയർത്തിയ 134 റണ്‍സിന്‍റെ വിജയലക്ഷ്യം ഏഴു പന്തുകൾ ബാക്കി നിൽക്കെ രാജസ്ഥാൻ മറികടന്നു. വിമർശനങ്ങൾക്കെല്ലാം മറുപടിയായി പതിവ് ശൈലിയിൽ നിന്ന് മാറി പതിയെ ബാറ്റു വീശിയ നായകൻ സഞ്ജു സാംസണ്‍ ടീമിന്‍റെ ടോപ് സ്കോററായി. 41 പന്തിൽ 42 റണ്‍സ് ആണ് സഞ്ജു നേടിയത്.
ശൈലി മാറ്റി സഞ്ജു; കൊൽക്കത്തയ്‌ക്കെതിരെ രാജസ്ഥാന് അനായാസ വിജയം
കൊൽക്കത്ത ഉയർത്തിയ 134 റണ്‍സിന്‍റെ വിജയലക്ഷ്യം ഏഴു പന്തുകൾ ബാക്കി നിൽക്കെ രാജസ്ഥാൻ മറികടന്നു. വിമർശനങ്ങൾക്കെല്ലാം മറുപടിയായി പതിവ് ശൈലിയിൽ നിന്ന് മാറി പതിയെ ബാറ്റു വീശിയ നായകൻ സഞ്ജു സാംസണ്‍ ടീമിന്‍റെ ടോപ് സ്കോററായി. കൊൽക്കത്തയുടെ നാലു വിക്കറ്റുകൾ പിഴുത ക്രിസ് മോറിസാണ് കളിയിലെ താരം.
ഒരു വശത്ത് വിക്കറ്റുകൾ പോയപ്പോളും മറു വശത്ത് നാലാം ഓവറിൽ ക്രീസിലെത്തിയ സഞ്ജു ഉറച്ച് നിന്നു. പുറത്താകാതെ നിന്ന ഡേവിഡ് മില്ലർ സഞ്ജുവിന് മികച്ച പിന്തുണ നൽകി. മില്ലർ 23 പന്തിൽ 24 റണ്‍സ് ആണ് നേടിയത്. യശ്വസി ജയ്‌സ്‌വാൾ 22 (17)റൺസും ശിവം ദുബെ 22(18) റണ്‍സും നേടി. കൊൽക്കത്തയുടെ നാലു വിക്കറ്റുകൾ പിഴുത ക്രിസ് മോറിസാണ് കളിയിലെ താരം.
കൊൽക്കത്തയ്‌ക്ക് വേണ്ടി വരുൺ ചക്രവർത്തി രണ്ടുവിക്കറ്റും ശിവം മാവിയും പ്രസീദ് കൃഷ്‌ണയും ഓരോ വിക്കറ്റികളും നേടി. നാല് ഓവറിൽ 19 റണ്‍സ് മാത്രം വഴങ്ങിയ ശിവം മാവിയുടെ ബോളിങ്ങ് പ്രകടനവും ശ്രദ്ധേയമായി. നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ കൊൽക്കത്തയ്‌ക്ക് രാജസ്ഥാന്‍റെ ബോളിങ്ങ് പ്രകടനത്തിന് മുമ്പിൽ കാര്യമായ വെല്ലുവിളി ഉയർത്താനായില്ല. 23 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റുകൾ നേടിയ ക്രിസ് മോറിസിന്‍റെ പ്രകടനം നിർണായകമായി. കൂടാതെ കൊൽക്കത്ത നായകൻ മോർഗൻ പുറത്തായതും മോറിസിന്‍റെ ത്രോയിലൂടെ. കൊൽക്കത്തയ്‌ക്ക് വേണ്ടി ഉനദ് ഘട്ട്, ചേദൻ സക്കറിയ, മുസ്താഫിസുർ എന്നിവർ ഓരോവിക്കറ്റുകളും നേടി. ഈ സീസണിലെ രാജസ്ഥാന്‍റെ രണ്ടാമത്തെ ജയമാണിത്.