മുംബൈ : ഐ.പി.എൽ ചരിത്രത്തിൽ 200 റൺസിനുമുകളിൽ വിജയലക്ഷ്യം ഏറ്റവും കൂടുതൽ തവണ മറികടക്കുന്ന ടീമായി പഞ്ചാബ് കിങ്സ്. ഇന്നലെ നടന്ന ആവേശപ്പോരാട്ടത്തിൽ ബാംഗ്ലൂരിനെതിരെ 206 റൺസിന്‍റെ വിജയലക്ഷ്യം മറികടന്നതോടെയാണ് ചേസിങ്ങ് റെക്കോര്‍ഡ് പഞ്ചാബ് സ്വന്തം പേരിലാക്കിയത്. ഐപിഎല്ലില്‍ ഇത് നാലാം തവണയാണ് പഞ്ചാബ് കിങ്സ് 200ന് മുകളിലുള്ള വിജയലക്ഷ്യം മറികടക്കുന്നത്.
ഈ മത്സരത്തിനുമുൻപ് മൂന്നുതവണ വീതം 200 റൺസിലധികം വിജയലക്ഷ്യം മറികടന്ന ചെന്നൈ സൂപ്പർ കിങ്സും പഞ്ചാബ് കിങ്സും ഒപ്പത്തിനൊപ്പമായിരുന്നു. കഴിഞ്ഞ മത്സരത്തോടെയാണ് പഞ്ചാബ് മുന്നിലെത്തിയത്. അതേസമയം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും രാജസ്ഥാൻ റോയൽസും രണ്ടുതവണ വീതം 200 റൺസിനുമുകളിലുള്ള വിജയലക്ഷ്യം മറികടന്നിട്ടുണ്ട്.