കേരളം

kerala

ETV Bharat / sports

IPL 2021: ഇനി കളി മാറും, ക്വാളിഫയർ മത്സരങ്ങൾക്ക് തുടക്കം; ആദ്യം ചെന്നൈയും ഡൽഹിയും ഏറ്റുമുട്ടും - CSK vs DC

ഡൽഹി ക്യാപ്പിറ്റൽസ് കന്നി കിരീടം ലക്ഷ്യം വെയ്‌ക്കുമ്പോൾ നാലാം കിരീടം ലക്ഷ്യമിട്ടാണ് ചെന്നൈയുടെ വരവ്. ഞായറാഴ്‌ച (10.10.21) രാത്രി ഏഴരയ്ക്ക് ദുബായിലാണ് മത്സരം.

Preview of DC CSK  DC vs CSK  MS Dhoni vs Rishabh Pant  Delhi Capitals vs Chennai Super Kings  ഡൽഹി ക്യാപ്പിറ്റൽസ്‌  ചെന്നൈ സൂപ്പർ കിങ്സ്  ആദ്യ മത്സരം ചെന്നൈയും ഡൽഹിയും തമ്മിൽ  IPL 2021  ക്വാളിഫയർ മത്സരങ്ങൾക്ക് നാളെ തുടക്കം  IPL Quaifier 1  ഇന്ത്യൻ പ്രീമിയർ ലീഗ്  ഐപിഎൽ  ധോണി  CSK vs DC  DHONI vs PANT
IPL 2021: ഇനി കളി മാറും, ക്വാളിഫയർ മത്സരങ്ങൾക്ക് നാളെ തുടക്കം; ആദ്യ മത്സരം ചെന്നൈയും ഡൽഹിയും തമ്മിൽ

By

Published : Oct 9, 2021, 10:12 PM IST

Updated : Oct 9, 2021, 10:28 PM IST

ദുബായ് : ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ ആവേശകരമായ ക്വാളിഫയർ മത്സരങ്ങൾക്ക് ഞായറാഴ്‌ച (10.10.21) തുടക്കം. ഒന്നാം ക്വാളിഫയറിൽ കരുത്തരായ ഡൽഹി ക്യാപ്പിറ്റൽസും ചെന്നൈ സൂപ്പർ കിങ്സും തമ്മിലാണ് മത്സരം. പോയിന്‍റ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള ഇവർ തമ്മിൽ പോരാടുമ്പോൾ ദുബായിൽ മത്സരം തീ പാറും.

ലീഗ് ഘട്ടത്തിൽ രണ്ട് തവണയും ചെന്നൈയെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ഡൽഹി നാളെ കളിക്കാനെത്തുന്നത്. എന്നാൽ പരാജയങ്ങൾക്കുള്ള മറുപടി അതേ നാണയത്തിൽ തിരിച്ച് നൽകാനാകും ചെന്നൈ നാളെ എത്തുക. ഒന്നാം ക്വാളിഫയറിൽ വിജയിച്ചാൽ നേരിട്ട് ഫൈനലിലെത്താം എന്നതിനാൽ വിജയത്തിൽ കുറഞ്ഞതൊന്നും ഇരു കൂട്ടരും ലക്ഷ്യം വെയ്‌ക്കില്ല.

ഞായറാഴ്‌ച (10.10.21) രാത്രി ഏഴരയ്ക്ക് ദുബായിലാണ് മത്സരം.

വമ്പൻമാർ നേർക്കുനേർ

14 മത്സരങ്ങളിൽ നിന്ന് 10 വിജയവും നാല് തോൽവിയുമുൾപ്പെടെ 20 പോയിന്‍റുമായാണ് ഡൽഹി ഒന്നാം സ്ഥാനത്തേക്കെത്തിയത്. 14 മത്സരങ്ങളിൽ നിന്ന് തന്നെ ഒൻപത് വിജയവും അഞ്ച് തോൽവിയുമുൾപ്പെടെ 18 പോയിന്‍റാണ് രണ്ടാം സ്ഥാനത്തുള്ള ചെന്നൈക്കുള്ളത്. തുടർവിജയങ്ങൾക്ക് ശേഷം അവസാനത്തെ മൂന്ന് മത്സരങ്ങളിൽ തുടരെയുള്ള തോൽവിയാണ് ചെന്നൈക്ക് തിരിച്ചടിയായത്.

ഇരുവരും ഇതുവരെ 25 മത്സരങ്ങളിലാണ് നേർക്കുനേർ വന്നത്. ഇതിൽ 15 തവണ ചെന്നൈ വിജയിച്ചപ്പോൾ 10 തവണ ഡൽഹി വിജയിച്ചു. എന്നാൽ നിലവിലെ ഫോം പരിശോധിക്കുമ്പോൾ ചെന്നൈയെക്കാൾ വ്യക്‌തമായ മുൻതൂക്കം ഡൽഹിക്ക് തന്നെയാണ്. എന്നാൽ ഡൽഹിയോടൊപ്പം പിടിച്ചുനിൽക്കാൻ കഴിയുന്ന ശക്തമായ നിര തന്നെയാണ് ചെന്നൈക്കുമുള്ളത്.

മികച്ച ഫോമിൽ ഡൽഹി

അവസരത്തിനൊത്തുയരുന്ന ബാറ്റർമാരും ബോളർമാരുമാണ് ഡൽഹിയുടെ കരുത്ത്. ഓപ്പണിങ്ങിൽ ശിഖർ ധവാനും പൃഥ്വി ഷായും മികച്ച തുടക്കം നൽകിയാൽ ഡൽഹിക്ക് മികച്ച സ്കോർ പടുത്തുയർത്താനാകും. എന്നാൽ ഇരുവരും ഒരേ സമയം ഫോമിലെത്തുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം. ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടാലും ശ്രദ്ധയേടെ ബാറ്റ് വീശി സ്കോർ ഉയർത്തുന്നതിൽ ശ്രേയസ് അയ്യർ വിജയിക്കുന്നുണ്ട്.

എന്നാൽ ക്യാപ്‌റ്റൻ റിഷഭ് പന്തിൽ നിന്ന് ഇതുവരെ മികച്ചൊരു ഇന്നിങ്സ് ഉണ്ടായില്ല എന്നതും ടീമിനെ അലട്ടുന്നുണ്ട്. ഷിംറോണ്‍ ഹെറ്റ്‌മെയർ ഫോമിലേക്കുയർന്നത് ടീമിന് പ്രതീക്ഷ നൽകുന്നുണ്ട്.

അക്രമോത്സുകമായ ബാറ്റിങ് നടത്തി റണ്‍സ് ഉയർത്തുന്നതിൽ ഡൽഹി ബാറ്റർമാർ പരാജയപ്പെടുന്നുണ്ടെങ്കിലും ആ കുറവ് ബോളിങ്ങിലൂടെ ഡൽഹി നികത്തുന്നുണ്ട്. പേസ് നിരയാണ് ഡൽഹിയുടെ ശക്‌തി. റബാഡ, അൻറിച്ച് നോർക്കിയ, ആവേഷ് ഖാൻ എന്നിവരടങ്ങുന്ന പേസ് നിര ഏതൊരു ടീമിനെയും പിടിച്ചുകെട്ടാൻ കഴിവുള്ളതാണ്. പിന്നാലെ അശ്വിനും, അക്‌സർ പട്ടേലും നയിക്കുന്ന സ്‌പിൻ നിര കൂടെ എത്തുന്നതോടെ എതിർ ടീമിലെ ബാറ്റർമാർ പരുങ്ങലിലാകും.

സ്ഥിരതയില്ലാതെ ചെന്നൈ

അതേ സമയം ഡൽഹിയോട് പിടിച്ചു നിൽക്കണമെങ്കിർ ബാറ്റിങിലും ബോളിങ്ങിലും ചെന്നൈ ഒരുപോലെ മെച്ചപ്പെടേണ്ടതായുണ്ട്. ഫഫ് ഡു പ്ലസിസ്, ഋതുരാജ് ഗെയ്‌ക്‌വാദ് ഓപ്പണിങ് സഖ്യത്തിലാണ് ചെന്നൈയുടെ നിലനിൽപ്പ്. ഇരുവരും വീണാൽ വലിയ സ്കോറിലേക്ക് എത്തിപ്പെടാൻ ചെന്നൈക്ക് കഷ്ടപ്പെടേണ്ടിവരും. അമ്പാട്ടി റായ്‌ഡുവും മോശമല്ലാതെ ബാറ്റ് വീശുന്നുണ്ട്.

അവസാന ഓവറുകളിലെ രവീന്ദ്ര ജഡേജയുടെയും, ബ്രാവോയുടേയും തകർപ്പനടികളും ടീമിന് ശക്തിപകരുന്നുണ്ട്. എന്നാൽ ക്യാപ്റ്റൻ എം.എസ് ധോണി, മൊയിൻ അലി, റോബിൻ ഉത്തപ്പ, സുരേഷ് റൈന എന്നിവരുടെ മോശം ഫോമാണ് ടീമിന്‍റെ പ്രധാന തലവേദന.

സ്ഥിരതയില്ലാത്ത പ്രകടനമാണ് ചെന്നൈ ബോളർമാരുടേത്. ഒരു കളിയിൽ മികച്ച രീതിയിൽ പന്തെറിഞ്ഞാൽ അടുത്ത മത്സരത്തിൽ അടിവാങ്ങിക്കൂട്ടുന്ന സ്വഭാവമാണ് സീസണിലുടനീളം ചെന്നൈ ബൗളർമാർ കാഴ്‌ചവെക്കുന്നത്. പവർപ്ലേ ഓവറുകളിൽ ദീപക്‌ ചഹാർ, ജോഷ്‌ ഹേസൽവുഡ് സഖ്യം നന്നായി അടിവാങ്ങിക്കൂട്ടുന്നുണ്ട്.

കൂട്ടത്തിൽ മികച്ചു നിൽക്കുന്നത് ശർദുൽ താക്കൂർ മാത്രമാണ്. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്‌ത്തി മത്സരത്തെ തിരികെ കൊണ്ടുവരാൻ ശാർദുലിനാകുന്നുണ്ട്. ഡെത്ത് ഓവറുകളിൽ ബ്രാവേ മികച്ച രീതിയിൽ പന്തെറിയുന്നുണ്ട്. സ്‌പിൻ നിരയിൽ ജഡേജ തിളങ്ങുന്നുണ്ടെങ്കിലും മൊയിൻ അലിക്ക് കാര്യമായ സംഭാവനകൾ നൽകാനാകുന്നില്ല.

ALSO READ :'നിങ്ങളോടൊപ്പമുള്ള യാത്ര മികച്ചതായിരുന്നു'; ആരാധകരോട് വിടപറഞ്ഞ് വാർണർ

Last Updated : Oct 9, 2021, 10:28 PM IST

ABOUT THE AUTHOR

...view details