ചെന്നൈ:ചെന്നൈ സൂപ്പര്‍ കിങ്സ് നായകന് എംഎസ് ധോണി ഒരു കാലഘട്ടത്തിന്റെയല്ല, ഒരു നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം കളിക്കുന്ന താരമാണെന്ന് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്കര്‍. ധോണി ഒന്നോ രണ്ടോ സീസണുകള്‍ കൂടി കളിക്കുന്നത് ഐപിഎല്ലിന് നേട്ടം മാത്രമെ സമ്മാനിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെപ്പോക്കില്‍ ലീഗിലെ അവസാന ഹോം മത്സരത്തില്‍ ചെന്നൈ കൊല്‍ക്കത്തയെ നേരിട്ടതിന് പിന്നാലെയാണ് ഗവാസ്കറുടെ പ്രതികരണം.
'ഒരു ഇംപാക്ട് പ്ലെയര്‍ ആയിപോലും മത്സരത്തില്‍ ധോണിക്ക് സ്വാധീനം ചെലുത്താന്‍ സാധിക്കും. ധോണി ഒരു തലമുറയില്‍ മാത്രംപെട്ട താരമല്ല. ഒരു നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രമാണ് അദ്ദേഹത്തെപ്പോലുള്ള താരങ്ങള്‍ വരുന്നത്.
അതുകൊണ്ട് തന്നെ അവനില്‍ നിന്നും ഇനിയും കൂടുതല്‍ ആരാധകരും നമ്മളും ആഗ്രഹിക്കുന്നുണ്ട്. ഇത് അദ്ദേഹത്തിന്റെ അവസാന സീസണ് ആയിരിക്കില്ലെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ഇനിയും ധോണി കളി തുടരണമെന്നാണ് ഞങ്ങളുടെ ആവശ്യം' സുനില്‍ ഗവാസ്കര്‍ വ്യക്തമാക്കി.
ചെന്നൈ- കൊല്‍ക്കത്ത മത്സരത്തിന് മുന്‍പ് മുന്‍ ഇന്ത്യന്‍ താരം ഹര്ഭജന് സിങും ഇതേകാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ധോണി ഇപ്പോഴും പഴയ ധോണിയാണെന്നും, അദ്ദേഹത്തിന് വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ ഇപ്പോഴും കഴിയുന്നുണ്ടെന്നും ഹര്ഭജന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സുനില്‍ ഗവാസ്കറും ധോണിയുടെ വിരമിക്കല്‍ അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
More Read :IPL 2023 | 'ധോണി ഇപ്പോഴും പഴയ ധോണി, കളിക്കളത്തില്‍ താരം ഇനിയും തുടരണം': ഹര്ഭജന് സിങ്