മുംബൈ: ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ സ്വന്തമാക്കുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡ് സ്വന്തമാക്കി റിയാന്‍ പരാഗ്. 15ക്യാച്ചുകളാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ യുവതാരം ഈ സീസണില്‍ നേടിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം രവീന്ദ്ര ജഡേജയുടെ പേരിലുള്ള റെക്കോഡാണ് പരാഗ് പഴങ്കഥയാക്കിയത്.
IPL 2022: ഫീല്‍ഡില്‍ ചരിത്രമെഴുതി റിയാന്‍ പരാഗ്; പഴങ്കഥയായത് ജഡേജയുടെ റെക്കോഡ് - റിയാന്‍ പരാഗ്
15 ക്യാച്ചുകളാണ് പരാഗ് ഈ സീസണില്‍ നേടിയത്
ഇന്ന് (20 മെയ്) ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ രണ്ട് ക്യാച്ചുകളാണ് പരാഗ് എടുത്തത്. മൊയീന്‍ അലി, എന്‍ ജഗദീശന്‍ എന്നിവരെ പുറത്താക്കിയത് പരാഗിന്റെ ക്യാച്ചുകളായിരുന്നു. രണ്ട് വിക്കറ്റുകളും ഒബൊഡ് മക്കോയിക്കാണ് ലഭിച്ചത്.
പരാഗിന് മുന്‍പ് ഒരു സീസണില്‍ 13 ക്യാച്ചുകള്‍ സ്വന്തമാക്കിയ രവിന്ദ്ര ജഡേജയുടെ പേരിലായിരുന്നു പഴയ റെക്കോര്‍ഡ്. 2021, 2015 സീസണുകളിലാണ് ജഡേജ 13 ക്യാച്ചുകള്‍ നേടിയത്. 2012- ല്‍ രേഹിത് ശര്‍മയും ഒരു ഐപിഎല്‍ സീസണില്‍ 13 ക്യാച്ചുകള്‍ നേടിയിട്ടുണ്ട്.