ന്യൂഡൽഹി: ടി20 ഫോർമാറ്റിൽ റിഷഭ് പന്ത് 'ആന്ദ്രേ റസൽ മോഡിൽ' ബാറ്റ് ചെയ്യണമെന്ന് ഇന്ത്യൻ മുൻ പരിശീലകൻ രവി ശാസ്‌ത്രി. ഡൽഹി ക്യാപ്പിറ്റൽസിന് കൂടുതൽ വിജയങ്ങൾ ജയിക്കാൻ കഴിയണമെങ്കിൽ പന്ത് ഈ ശൈലിയിൽ ബാറ്റ് ചെയ്യണമെന്നും രവി ശാസ്‌ത്രി പറഞ്ഞു. നിലവിൽ ആ സീസണ്‍ ഐപിഎല്ലിൽ 11 മത്സരങ്ങളിൽ നിന്ന് 152.71 സ്‌ട്രൈക്ക് റേറ്റിൽ 281 റണ്‍സ് മാത്രമാണ് പന്തിന് നേടാനായിട്ടുള്ളത്.
ഒരു തവണ താളം കണ്ടെത്തിക്കഴിഞ്ഞാൽ അവൻ കളിശൈലിയിൽ മാറ്റം വരുത്തേണ്ട ആവശ്യമില്ല. നന്നായി ആക്രമിച്ച് കളിക്കാനുള്ള മാനസികാവസ്ഥയാണെങ്കിൽ ബോളർമാർ ആരാണെന്ന് നോക്കേണ്ട ആവശ്യമില്ല. അങ്ങനെ കളിച്ചാൽ ഒരു പക്ഷേ ആരാധകർ ആഗ്രഹിക്കുന്നതിനെക്കാൾ കൂടുതൽ മത്സരങ്ങൾ നിങ്ങൾക്ക് വിജയിക്കാൻ സാധിച്ചേക്കും. ശാസ്‌ത്രി പറഞ്ഞു.