ദുബായ്:ഏറെ നിര്‍ണായകമായ മത്സരത്തില്‍കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ പഞ്ചാബ് കിങ്സിന് അഞ്ച് വിക്കറ്റ് ജയം. ജയത്തോടെ പഞ്ചാബ് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി. കൊല്‍ക്കത്ത ഉയര്‍ത്തിയ 166 എന്ന വിജയലക്ഷ്യം മൂന്ന് പന്ത് ശേഷിക്കെ പഞ്ചാബ് മറികടന്നു. അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്‍റെ മിന്നും പ്രകടനമാണ് നിര്‍ണായകമായത്.
കെഎല്‍ രാഹുല്‍ 55 പന്തില്‍ നിന്ന് 67 റണ്‍സ് സ്വന്തമാക്കി. മയങ്ക് അഗര്‍വാളിനൊപ്പം ഓപ്പണിങ് വിക്കറ്റില്‍ 70 റണ്‍സാണ് പഞ്ചാബ് ക്യാപ്‌റ്റന്‍ കൂട്ടിച്ചേര്‍ത്തത്. മയങ്ക് 27 പന്തുകളില്‍ നിന്ന് 40 റണ്‍സ് അടിച്ചെടുത്തു. അവസാന ഓവറില്‍ രണ്ടാം പന്തില്‍ രാഹുല്‍ പുറത്തായെങ്കിലും മൂന്നാം പന്തില്‍ സിക്‌സടിച്ച ഷാരുഖ് ഖാനാണ് പഞ്ചാബിനെ വിജയത്തിലെത്തിച്ചത്. കെഎല്‍ രാഹുലാണ് മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ച്.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത ഓപ്പണർ വെങ്കിടേഷ് അയ്യരുടെ അർധ സെഞ്ചുറി മികവിലാണ് 7 വിക്കറ്റ് നഷ്‌ടത്തിൽ 165 റണ്‍സ് നേടിയത്. പഞ്ചാബിനായി അർഷദീപ് സിങ് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ രവി ബിഷ്‌നോയ്, മുഹമ്മദ് ഷമി എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
ഓപ്പണർ ശുഭ്‌മാൻ ഗില്ലിനെയാണ് കൊൽക്കത്തക്ക് ആദ്യം നഷ്‌ടമായത്. ഏഴ് റണ്‍സ് നേടിയ താരത്തെ അർഷദീപ് സിങ് പുറത്താക്കുകയായിരുന്നു. പിന്നാലെ വെങ്കിടേഷ് അയ്യരും രാഹുൽ ത്രിപാഠിയും ചേർന്ന് സ്കോർ ഉയർത്തി. ടീം സ്കോർ 90 ൽ വെച്ച് ത്രിപാഠിയെ കൊൽക്കത്തക്ക് നഷ്‌ടമായി. 26 പന്തിൽ 34 റണ്‍സ് നേടിയ താരത്തെ രവി ബിഷ്‌നോയ് ആണ് പുറത്താക്കിയത്.