ചെന്നൈ : വരും സീസണിലും മഹേന്ദ്ര സിങ് ധോണി ചെന്നൈ സൂപ്പര്‍ കിങ്സില്‍ തുടരുമെന്ന് ഉടമയും ബിസിസിഐ മുന്‍ പ്രസിഡന്‍റുമായ എന്‍ ശ്രീനിവാസന്‍. 'ധോണി ചെന്നൈയുടെ ഭാഗമാണ്. ധോണിയില്ലാതെ ചെന്നൈയും, ചെന്നൈ ഇല്ലാതെ ധോണിയുമില്ല. തമിഴ്‌നാട്ടിലെ കഴിവുള്ള കളിക്കാർക്ക് തീർച്ചയായും ടീമിൽ ഇടമുണ്ട്. ടിഎന്‍പിഎല്‍ വഴി കഴിവുള്ള കളിക്കാരെ തിരിച്ചറിയുന്നുണ്ട്' - ശ്രീനിവാസന്‍ പറഞ്ഞു.
ടി നഗറിലെ തിരുമല തിരുപ്പതി ദേവസ്ഥാനത്ത് ഐപിഎല്‍ കിരീടം പൂജിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി20 ലോകകപ്പിന് ശേഷം ധോണി മടങ്ങിയെത്തിയതിന് പിന്നാലെ നടത്തുന്ന വിജയാഘോഷ ചടങ്ങില്‍ ഐപിഎല്‍ കിരീടം തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് സമ്മാനിക്കുമെന്നും ശ്രീനിവാസന്‍ പറഞ്ഞു.