ചെന്നൈ: ചെപ്പോക്കിൽ മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബ് കിങ്സിന് ഒമ്പത് വിക്കറ്റിന്‍റെ തകർപ്പൻ ജയം. മുംബൈ ഉയർത്തിയ 132 എന്ന വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് ഒരു വിക്കറ്റ് നഷ്‌ടത്തിൽ 18ആം ഓവറിൽ മറികടക്കുകയായിരുന്നു. പഞ്ചാബിന് വേണ്ടി നായകൻ കെഎൽ രാഹുൽ 60റണ്‍സും(52 പന്തിൽ) ക്രിസ് ഗെയിൽ 43( 35 പന്തിൽ) റണ്‍സും നേടി പുറത്താകാതെ നിന്നു. 25 റണ്‍സ് എടുത്ത മായങ്ക് അഗർവാളിന്‍റെ വിക്കറ്റ് ആണ് നഷ്‌ടമായത്. രണ്ടാം വിക്കറ്റിൽ ഒന്നിച്ച രാഹുലും ഗെയ്‌ലും ചേർന്ന് തീർത്ത 79 റണ്‍സിന്‍റെ കൂട്ടുകെട്ട് ടീമിന് അനായാസ ജയം സമ്മാനിക്കുകയായിരുന്നു.
മുംബൈയെ ഒമ്പത് വിക്കറ്റിന് തകർത്ത് പഞ്ചാബ് കിങ്സ്
മുംബൈ ഉയർത്തിയ 132 എന്ന വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് ഒരു വിക്കറ്റ് നഷ്‌ടത്തിൽ 18ആം ഓവറിൽ മറികടക്കുകയായിരുന്നു. പഞ്ചാബിന് വേണ്ടി നായകൻ കെഎൽ രാഹുൽ 60റണ്‍സും(52 പന്തിൽ) ക്രിസ് ഗെയിൽ 43( 35 പന്തിൽ) റണ്‍സും നേടി പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്‌ക്ക് പ്രതീക്ഷിച്ച താളം കണ്ടെത്താനായില്ല. നായകൻ രാഹുലിന്‍റെ തീരുമാനം ശരിവയ്ക്കും വിധം മുംബൈ ബാറ്റ്സ്മാൻമാരെ നിഷ്പ്രഭമാക്കാൻ പഞ്ചാബ് ബൗളർമാർക്കായി. ആറു വിക്കറ്റിന് 131 എന്ന നിലയിൽ മുംബൈയുടെ ബാറ്റിങ്ങ് അവസാനിക്കുകയായിരുന്നു. മുംബൈ നായകൻ രോഹിത് ശർമ്മയുടെയും, സൂര്യകുമാർ യാദവിന്‍റെയും ബാറ്റിംഗ് മികവാണ് മുംബൈയെ വൻ തകർച്ചയിൽ നിന്ന് കരകയറ്റിയത്. രോഹിത് 51 പന്തിൽ നിന്ന് 63 റണ്‍ നേടിയപ്പോൾ സൂര്യകുമാർ 27 പന്തിൽ നിന്ന് 33 റണ്‍ നേടി. ഇവരെ കൂടാതെ ഇഷാൻ കിഷൻ മാത്രമാണ് മുംബൈ നിരയിൽ രണ്ടക്കം കടന്നത്.
പഞ്ചാബിന് വേണ്ടി മുഹമ്മദ് ഷമിയും, പുതുമുഖ താരം രവി ബിഷ്നോയിയും രണ്ട് വിക്കറ്റുവീതം വീഴ്ത്തിയപ്പോൾ അർഷ്‌ദീപ് സിങ്, ദീപക് ഹൂഡ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. വിക്കറ്റുകളൊന്നും നേടിയില്ലെങ്കിലും മോയ്സസ് ഹെൻറിക്യുസിന്‍റെ (3 ഓവറിൽ 12 റണ്‍) മികച്ച ബൗളിംഗ് പ്രകടനവും പഞ്ചാബിന് മുതൽക്കൂട്ടായി.