കേരളം

kerala

ETV Bharat / sports

IPL 2023 | ആറ് വര്‍ഷം നീണ്ട കാത്തിരിപ്പ്, ഒടുവില്‍ ഐപിഎല്ലിലെ മടങ്ങി വരവ് ഗംഭീരമാക്കി വിഷ്‌ണു വിനോദ് - IPL 2023 mumbai

2017ൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി അരങ്ങേറിയ വിഷ്‌ണു വിനോദിനെ പല തവണ ലേലത്തിൽ വിളിച്ചെടുത്തിട്ടും ടീമുകളുടെ ആദ്യ ഇലവനിൽ ഇടംപിടിക്കാനായിരുന്നില്ല. മത്സരത്തിന് മുന്നോടിയായി തിലക് വർമ്മയ്‌ക്ക് പരിക്കേറ്റതോടെയാണ് വിഷ്‌ണുവിന് രോഹിതിന്‍റെ ടീമിൽ അരങ്ങേറാൻ അവസരം ലഭിച്ചത്.

Vishnu Vinod  Who Is Vishnu Vinod  വിഷ്‌ണു വിനോദ്  Vishnu vinod  Mumbai Indians  മുംബൈ ഇന്ത്യൻസ്  മുംബൈ ഇന്ത്യൻസ് വിഷ്‌ണു വിനോദ്  kerala players in Indian Cricket  Vishnu vinod debute in mumbai  IPL 2023  IPL 2023 news  IPL 2023 mumbai  IPL updates
ഐപിഎല്ലിലെ മടങ്ങി വരവ് ഗംഭീരമാക്കി വിഷ്‌ണു വിനോദ്

By

Published : May 13, 2023, 12:23 PM IST

മുംബൈ: ഐപിഎല്ലിൽ മറ്റൊരു കേരള താരത്തിന്‍റെ ഉദയത്തിനാണ് മുംബൈ ഇന്ത്യൻസ്-ഗുജറാത്ത് ടൈറ്റൻസ് മത്സരം സാക്ഷിയായത്. കേരള ടീമിന് വേണ്ടി തന്‍റെ പ്രതിഭ ആവോളം പുറത്തെടുക്കുകയും പല തവണ ലേലത്തിൽ വിളിച്ചെടുക്കപ്പെട്ടിട്ടും ടീമുകളിൽ പരാജയപ്പെടുകയും അവസരങ്ങൾ കിട്ടാത്ത സ്ഥിരമായി ബെഞ്ചിലിരിക്കുകയും ചെയ്‌തിരുന്ന ഒരാൾ.. വിഷ്‌ണു വിനോദ്. ആറ് വർഷത്തിന് ശേഷമുള്ള ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ വിഷ്‌ണു മികച്ച പ്രകടനമാണ് പുറത്തെടുത്തത്. തിലക് വർമ്മയ്ക്ക് പരിക്കേറ്റതോടെയാണ് വിഷ്‌ണുവിന് അവസരം ലഭിച്ചത്.

ആദ്യം ബാറ്റ് ചെയ്‌ത മുംബൈ ഇന്ത്യൻസിന് മികച്ച തുടക്കം നൽകിയ ഓപ്പണർമാരായ രോഹിത് ശർമയും ഇഷൻ കിഷനും ആറാമത്തെ ഓവറിൽ പുറത്തായതോടെ മുംബൈ സമ്മർദത്തിലായിരുന്നു. അധികം വൈകാതെ നേഹൽ വധേരയും മടങ്ങി. തുടർന്ന് അഞ്ചാം നമ്പറിൽ ക്രീസിലെത്തിയ സൂര്യകുമാർ യാദവിനൊപ്പം വിഷ്‌ണു 65 റൺസിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്തി. 20 പന്തിൽ രണ്ട് വീതം ഫോറുകളും സിക്‌സകളും സഹിതം 30 റൺസാണ് നേടിയത്.

2017ൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീമിന്‍റെ ഭാഗമായിരുന്ന വിഷ്‌ണു വിനോദ് മൂന്ന് മത്സരങ്ങൾ കളിച്ചെങ്കിലും 73.07 സ്ട്രൈക്ക് റേറ്റിൽ 19 റൺസ് മാത്രമേ നേടാനായുള്ളൂ. ആർസിബിക്ക് പുറമെ സൺറൈസേഴ്‌സ് ഹൈദരാബാദ്, ഡൽഹി ക്യാപിറ്റൽസ് ഫ്രാഞ്ചൈസികളുടെ ഭാഗമായിരുന്നു വിഷ്‌ണുവെങ്കിലും പ്ലെയിങ് ഇലവനിൽ ഇടംപിടിക്കാൻ അവസരം ലഭിച്ചില്ല.

അതേസമയം, ആഭ്യന്തര തലത്തിൽ അദ്ദേഹം കൂടുതൽ ശക്തമായി നിലകൊണ്ടു. മൂന്ന് ഫോർമാറ്റുകളും കളിക്കുകയും കാര്യമായ സ്വാധീനം ചെലുത്തുകയും ചെയ്‌തു. സമീപകാലത്തെ മികച്ച പ്രകടനത്തെ തുടർന്നാണ് മുംബൈ ഇന്ത്യൻസ് മിനി ലേലത്തിൽ 20 ലക്ഷം രൂപയ്ക്ക് വിഷ്‌ണുവിനെ ടീമിലെത്തിക്കുന്നത്.

2014 ഏപ്രിലിൽ കർണാടകയ്‌ക്കെതിരെ ടി20യിൽ കേരളത്തിനായി അരങ്ങേറിയ വിഷ്‌ണു 35 പന്തിൽ 33 റൺസ് നേടിയിരുന്നു. ഇതുവരെ കേരളത്തിനായി 51 ടി20 മത്സരങ്ങൾ കളിച്ച 29 കാരനായ വിഷ്‌ണു 139.06 സ്‌ട്രൈക്ക് റേറ്റിൽ 1221 റൺസ് അടിച്ചുകൂട്ടിയിട്ടുണ്ട്.

അനന്ത പദ്‌മനാഭൻ മുതൽ വിഷ്‌ണു വിനോദ് വരെ: കേരള ക്രിക്കറ്റ് എന്നാൽ ഇന്ന് നാം ഏവരും കെട്ടിഘോഷിക്കുന്ന ശ്രീശാന്തും സഞ്ജുവും മാത്രമല്ല. നിലവിൽ അന്താരാഷ്ട്ര അമ്പയറായ ഡൊമസ്റ്റിക് ലെജന്‍റ് അനന്ത പദ്‌മനാഭൻ, സുനിൽ ഒയാസിസ്, അജയ്‌ കുഡുവ, സോണി ചെറുവത്തൂർ എന്നിവര്‍ ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിനായി മികച്ച പ്രകടനം പുറത്തെടുത്തവരാണ്. ടെസ്‌റ്റിലും ഏകദിനത്തിലും ഇന്ത്യക്കായി അരങ്ങേറി ചരിത്രം സൃഷ്‌ടിച്ച കേരള താരമാണ് ടിനു യോഹന്നാൻ. പിന്നീട് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് കേരളത്തിൽ നിന്നൊരു താരം ഇന്ത്യയുടെ നീലക്കുപ്പായമണിഞ്ഞത്. അത് ഇന്ത്യയ്‌ക്കൊപ്പം ലോകകപ്പ് കിരീടവിജയങ്ങളിൽ പങ്കാളിയായ ശ്രീശാന്തായിരുന്നു.

അതിനിടയിൽ റൈഫി വിൻസെന്‍റ് ഗോമസ്, പ്രശാന്ത് പരമേശ്വരൻ, സച്ചിൻ ബേബി എന്നിവർ പ്രതീക്ഷകൾ തന്നെങ്കിലും സ്ഥിരതയാർന്ന പ്രകടനം നടത്താനായില്ല. തുടർന്നാണ് സഞ്ജു സാംസണിന്‍റെ വരവ്. നിർഭാഗ്യവശാൽ ഗുജറാത്ത് ലയൺസിനായി ഒരൊറ്റ സീസണിൽ തിളങ്ങിയ ബേസിൽ തമ്പി. ധോണിയുടെ കീഴിൽ ചെന്നൈയ്‌ക്കായി പന്തെറിഞ്ഞ കെഎം ആസിഫ് സഞ്ജുവിനൊപ്പം രാജസ്ഥനിലാണ്. ഇവരുടെ കൂട്ടത്തിലേക്കാണ് വിഷ്‌ണുവിന്‍റെയും രംഗപ്രവേശം. മുംബൈക്കായി ആദ്യ മത്സരത്തിലെ ഭേദപ്പെട്ട പ്രകടനം തുടർന്നുള്ള മത്സരങ്ങളിലും ആവർത്തിക്കുമെന്ന് പ്രതീക്ഷിക്കാം.

ABOUT THE AUTHOR

...view details