കേരളം

kerala

ETV Bharat / sports

'തുടക്കം മുതലാക്കാനാവുന്നില്ല; മിഡില്‍ ഓവറുകളില്‍ മെച്ചപ്പെടണം'; ആവര്‍ത്തിച്ച് രോഹിത്

ഏഴ് ഓവറില്‍ 67/1 എന്ന നല്ല തുടക്കം ലഭിച്ച മുംബെെക്ക് ഒമ്പത്- പന്ത്രണ്ട് ഓവറുകള്‍ക്കിടെ നാലു വിക്കറ്റുകള്‍ നഷ്ടമായിരുന്നു.

By

Published : Apr 21, 2021, 10:54 AM IST

sports  മുംബെെ ഇന്ത്യന്‍സ്  രോഹിത് ശര്‍മ്മ  Mumbai Indians  Rohit Sharma
'തുടക്കം മുതലാക്കാനാവുന്നില്ല; മിഡില്‍ ഓവറുകളില്‍ മെച്ചപ്പെടണം'; ആവര്‍ത്തിച്ച് രോഹിത്

ചെന്നെെ: മിഡില്‍ ഓവറുകളിലെ ബാറ്റ്സ്മാന്മാരുടെ മോശം പ്രകടനമാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ടീമിനെ തോല്‍വിയിലേക്ക് നയിച്ചതെന്ന് മുംബെെ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബെെ ഉയര്‍ത്തിയ 137 റണ്‍സ് വിജയ ലക്ഷ്യം നാലു വിക്കറ്റുകള്‍ നഷ്ടത്തില്‍ ഡല്‍ഹി മറികടന്നിരുന്നു.

'ഞങ്ങൾക്ക് ലഭിച്ച തുടക്കത്തിനുശേഷം, മിഡിൽ ഓവറിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്യണമായിരുന്നു. ഇത് വീണ്ടും, വീണ്ടും സംഭവിക്കുന്നു. തുടക്കം മുതലാക്കാൻ ഞങ്ങൾക്ക് കഴിയുന്നില്ല. ഒരു ബാറ്റിങ് യൂണിറ്റ് എന്ന നിലയിൽ ഞങ്ങൾ അത് മനസ്സിലാക്കേണ്ടതുണ്ട്. മത്സര ശേഷം രോഹിത് പറഞ്ഞു.

READ MORE: ഡെത്ത് ഓവറിലെ 'മുംബൈ മികവ്' ആവർത്തിക്കാനായില്ല; ഡൽഹി ക്യാപിറ്റൽസിന് അനായാസ വിജയം

അതേസമയം മഞ്ഞ് വീഴ്ചയുമായി ബന്ധപ്പെട്ട കാര്യങ്ങളെ തോല്‍വിയുമായി ബന്ധിപ്പിക്കാനും രോഹിത് തയ്യാറായില്ല. 'മഞ്ഞ് ഒരു ഘടകമല്ല. മത്സരങ്ങളില്‍ വിജയിക്കാന്‍ മികച്ച രീതിയില്‍ കളിക്കേണ്ടതുണ്ട്. ഈ മത്സരത്തില്‍ ഞങ്ങള്‍ക്ക് അതിന് സാധിച്ചില്ല. മഞ്ഞ് വരുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. പക്ഷെ കഴിഞ്ഞ കുറച്ച് മത്സരങ്ങളില്‍ നിന്നും ബൗള്‍ പിടിക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് മനസിലാക്കിയിരുന്നു'. രോഹിത് കൂട്ടിച്ചേര്‍ത്തു.

ഏഴ് ഓവറില്‍ 67/1 എന്ന നല്ല തുടക്കം ലഭിച്ച മുംബെെക്ക് ഒമ്പത്- പന്ത്രണ്ട് ഓവറുകള്‍ക്കിടെ നാലു വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ടീം 20 ഓവറില്‍ ഒമ്പതിന് 137 എന്ന നിലയിലേക്ക് തകര്‍ന്നത്. മിഡില്‍ ഓവറുകളില്‍ മുംബെെ ബാറ്റ്സ്മാന്മാര്‍ കൂടുതല്‍ മികവ് പുലര്‍ത്തണമെന്ന് നേരത്ത തന്നെ രോഹിത് പറഞ്ഞിരുന്നു.

ABOUT THE AUTHOR

...view details