ചെന്നൈ:ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി തകര്‍പ്പന്‍ പ്രകടനം കാഴ്‌ചവെക്കാന്‍ നായകന്‍ എംഎസ് ധോണിക്ക് സാധിച്ചിരുന്നു. ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ എട്ടാമനായി ക്രീസിലെത്തിയ ധോണി 9 പന്തില്‍ 20 റണ്‍സ് നേടിയാണ് മടങ്ങിയത്. ക്യാപ്റ്റന്‍റെ കാമിയോ ഇന്നിങ്‌സായിരുന്നു ചെന്നൈ സ്‌കോര്‍ 150 കടത്തിയത്.
അമ്പാട്ടി റായ്‌ഡു പുറത്തായതിന് പിന്നാലെ എട്ടാമനായി ക്രീസിലെത്തിയ ധോണി 222.22 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ബാറ്റ് വീശിയത്. ഈ സാഹചര്യത്തില്‍ താരം മിഡില്‍ ഓര്‍ഡറിലെങ്കിലും ബാറ്റ് ചെയ്യാനെത്തണമെന്നാണ് ആരാധകരുടെ ആവശ്യം. എന്നാല്‍, സീസണിലെ ഏറെക്കുറെ എല്ലാ മത്സരങ്ങളിലും ലോവര്‍ മിഡില്‍ ഓര്‍ഡറിലായിരുന്നു ധോണി ബാറ്റിങ്ങിനായെത്തിത്.
സീസണില്‍ ഇതുവരെ 47 പന്ത് മാത്രം നേരിട്ട ചെന്നൈ നായകന്‍ 204.26 സ്‌ട്രൈക്ക് റേറ്റില്‍ 96 റണ്‍സാണ് നേടിയിട്ടുള്ളത്. കാല്‍മുട്ടിലെ പരിക്കുമായാണ് പലമത്സരങ്ങളിലും 41കാരനായ ധോണി കളിക്കാനിറങ്ങുന്നത്. ഈ സാഹചര്യത്തില്‍ അധികനേരം ക്രീസില്‍ ചെലവഴിക്കാന്‍ കഴിയിലെന്ന് അറിയുന്നത് കൊണ്ടാണ് അവസാന ഓവറുകളില്‍ ബാറ്റ് ചെയ്യാന്‍ ധോണി എത്തുന്നതെന്ന് സൂപ്പര്‍ കിങ്‌സ് പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിങ് പറഞ്ഞു. ഇതിനായി ധോണി പ്രത്യേക രീതിയിലാണ് പരിശീലനം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഒരു പ്രത്യേക രീതിയിലാണ് ധോണി പരിശീലനത്തില്‍ ഏര്‍പ്പെടുന്നത്. ഒരുപാട് സമയം താന്‍ ക്രീസില്‍ ചെലവഴിക്കാന്‍ പോകുന്നില്ലെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. അവസാന മൂന്നോവറില്‍ കളിക്കുന്നതിനാണ് ഇപ്പോള്‍ ധോണി കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്.