മുംബൈ: കളിക്കുമ്പോൾ കായിക ക്ഷമതയില്ലാത്തയാളാണെന്ന് ആരെക്കൊണ്ടും പറയിക്കാൻ ആഗ്രഹമില്ലെന്ന് മുൻ ഇന്ത്യൻ നായകനും ഐപിഎൽ ചെന്നൈ സൂപ്പർ കിങ്‌സ് നായകനുമായ മഹേന്ദ്ര സിംഗ് ധോണി. രാജസ്ഥാനെതിരെയുള്ള കളിക്ക് ശേഷം ഹർഷ ബോഗ്‌ലെയോടാണ് ധോണി കായിക ക്ഷമതയെക്കുറിച്ച് സംസാരിച്ചത്. ധോണി താങ്കൾ കാഴ്‌ചയിൽ വളരെ ഫിറ്റായി ഇരിക്കുന്നു എന്നായിരുന്നു ബോഗ്‌ലെയുടെ കമന്‍റ്.
കളിക്കുമ്പോൾ അണ്‍ഫിറ്റാണെന്ന് പറയിക്കാൻ താൽപ്പര്യമില്ല: ധോണി - എംഎസ് ധോണി
രാജസ്ഥാനെതിരെയുള്ള കളിക്ക് ശേഷം ഹർഷ ബോഗ്‌ലെയോടാണ് ധോണി കായിക ക്ഷമതയെക്കുറിച്ച് സംസാരിച്ചത്. ധോണി താങ്കൾ കാഴ്‌ചയിൽ വളരെ ഫിറ്റായി ഇരിക്കുന്നു എന്നായിരുന്നു ബോഗ്‌ലെയുടെ കമന്‍റ്.
"പ്രായമാവുകയും അതേ സമയം ഫിറ്റ്നെസ് കാത്തുസൂക്ഷിക്കുകയും ചെയ്യുക വളരെ പ്രയാസമുള്ള കാര്യമാണ്. കളിച്ചുകൊണ്ടിരിക്കുമ്പോൾ ആരും നമ്മൾ കായിക ക്ഷമതയില്ലാത്തവരാണെന്ന് പറയുന്നത് കേൾക്കാൻ ആഗ്രഹിക്കുന്നില്ല. പ്രകടനത്തിന്‍റെ കാര്യത്തിൽ നമുക്ക് യാതൊരുവിധ ഉറപ്പും നൽകാനാവില്ല. 24 വയസുള്ളപ്പോളും ഇനി 40ൽ എത്തുമ്പോളും എനിക്ക് പ്രകടനത്തിന്‍റെ കാര്യത്തിൽ യാതൊരു ഉറപ്പും നർകാൻ കഴിയില്ല. എന്നെ ചൂണ്ടി കായിക ക്ഷമതയില്ലെന്ന് ആളുകൾക്ക് പറയാൻ സാധിക്കാത്തത് വളരെ പോസിറ്റീവായി കാണുന്നു. പുതുതലമുറയുടെ ഒപ്പം നിൽക്കേണ്ടതുണ്ട്. അവർ വളരെ വേഗത്തിൽ ഓടുന്നു. അവർക്ക് വെല്ലുവിളി ഉയർത്താനാകുന്നതിൽ സന്തോഷം" ധോണി പറഞ്ഞു നിർത്തി. രാജസ്ഥാനെതിരെ നടന്ന മത്സരത്തിൽ 45 റണ്‍സിനാണ് ചെന്നൈ സൂപ്പർ കിങ്സ് വിജയിച്ചത്.