ചെന്നൈ: ഐപിഎല്ലില്‍ മോശം പെരുമാറ്റത്തിന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ക്യാപ്റ്റന്‍ വീരാട് കോലിക്ക് താക്കീത്. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെ താരം ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ലെവൽ വൺ കുറ്റം ചെയ്തതായാണ് മാച്ച് റഫറി കണ്ടെത്തിയിരിക്കുന്നത്.
പുറത്തായതിന്‍റെ അരിശം കസേരയോടും ബൗണ്ടറി ലൈനിനോടും: കോലിക്ക് താക്കീത് - കോലിക്ക് താക്കീത്
സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെ താരം ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ലെവൽ വൺ കുറ്റം ചെയ്തതായാണ് മാച്ച് റഫറി കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ വ്യക്തിഗത സ്‌കോർ 33ൽ നിൽക്കേ കോലി പുറത്തായിരുന്നു. ഇതിന് പിന്നാലെ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങവേ, ബാറ്റുകൊണ്ട് ബൗണ്ടറിലൈനും ടീം ഡഗൗട്ടിലെ കസേരയും താരം തട്ടിത്തെറിപ്പിക്കുകയും ചെയ്തു. ഈ കുറ്റത്തിനാണ് കോലിക്ക് താക്കീത് ലഭിച്ചിരിക്കുന്നത്.
അതേസമയം മത്സരത്തില്‍ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ ആറ് റൺസിന് വിജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത് ബാംഗ്ലൂര്‍ ഉയര്‍ത്തിയ 150 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് ഒൻപത് വിക്കറ്റ് നഷ്‌ടത്തിൽ നേടിയത് 143 റൺസ് മാത്രമാണ്. ഒരുഘട്ടത്തിൽ 16 ഓവറിൽ രണ്ടു വിക്കറ്റിന് 115 റണ്‍സ് എന്ന നിലയില്‍ നിന്നാണ് ഹൈദരാബാദിന്‍റെ തോല്‍വി.