ചെന്നൈ: ഐപിഎല്ലില്‍ 200 സിക്‌സറുകള്‍ നേടുന്ന മൂന്നാമത്തെ വിദേശ താരമെന്ന റെക്കോഡ് സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ് താരം കീറോണ്‍ പൊള്ളാര്‍ഡ്. കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരെ നടന്ന മത്സരത്തിലാണ് താരത്തിന്‍റെ നേട്ടം. ക്രിസ് ഗെയ്‌ല്‍, എബി ഡിവില്ലിയേഴ്‌സ് എന്നിവരാണ് പൊള്ളാഡിന് മുന്നെ പ്രസ്തുത നേട്ടം അടിച്ചെടുത്ത വിദേശ താരങ്ങള്‍. ഐപിഎല്ലില്‍ 200 സിക്‌സറുകള്‍ പിന്നിടുന്ന ആറാമത്തെ താരം കൂടിയാണ് പൊള്ളാര്‍ഡ്.
ഐപിഎല്ലിൽ പുതിയ നേട്ടം അടിച്ചെടുത്ത് കീറോൺ പൊള്ളാർഡ് - കീറോണ്‍ പൊള്ളാര്‍ഡ്.
134 മത്സരങ്ങളില്‍ നിന്ന് 351 സിക്സുകള്‍ കണ്ടെത്തിയ ക്രിസ് ഗെയ്‌ലാണ് ഐപിഎല്ലില്‍ കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരം.
അതേസമയം 134 മത്സരങ്ങളില്‍ നിന്ന് 351 സിക്സുകള്‍ കണ്ടെത്തിയ ക്രിസ് ഗെയ്‌ലാണ് ഐപിഎല്ലില്‍ കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരം. എ ബി ഡിവില്ലിയേഴ്‌സ്- 237 (171 മത്സരം), രോഹിത് ശര്‍മ്മ- 217 (203 മത്സരം) എംഎസ് ധോണി- 216 (206 മത്സരം) എന്നിവര്‍ക്ക് പിന്നിലാണ് പൊള്ളാര്‍ഡുള്ളത് 201 (167). 196 മത്സരങ്ങളില്‍ നിന്നും 201 സിക്സുകള്‍ കണ്ടെത്തിയ ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലിയും പൊള്ളാര്‍ഡിനോടൊപ്പമുണ്ട്.
മത്സരത്തില്‍ രണ്ട് സിക്സുകള്‍ കണ്ടെത്തിയതോടെ ടൂര്‍ണമെന്‍റില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന ചെന്നെെ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ റെക്കോഡ് തകര്‍ക്കാന്‍ മുംബെെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്കായിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബെെ ഉയര്‍ത്തിയ 151 റണ്‍സ് പിന്തുടര്‍ന്ന ഹെെദരാബാദ് 19.4 ഓവറില്‍ 137 റണ്‍സിന് പുറത്തായി തോല്‍വി വഴങ്ങിയിരുന്നു.