ന്യൂഡല്‍ഹി: കൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ വലയുന്ന ഇന്ത്യയ്ക്ക് സഹായവുമായി രാജസ്ഥാന്‍ റോയല്‍സ് താരം ജയ്‌ദേവ് ഉനദ്‌കട്ട്. ഐപിഎല്ലില്‍ നിന്നും ലഭിക്കുന്ന പ്രതിഫലത്തിന്‍റെ 10 ശതമാനമാണ് താരം കൊവിഡ് പ്രതിരോധത്തിന് നല്‍കിയത്. തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
'ഡോക്‌ടര്‍മാരാകാന്‍ കഴിയില്ല, സഹായികളാകാന്‍ കഴിയും'; സഹായ ഹസ്തവുമായി ഉനദ്‌കട്ട് - ജയ്‌ദേവ് ഉനദ്‌കട്ട്
ഐപിഎല്ലില്‍ നിന്നും ലഭിക്കുന്ന പ്രതിഫലത്തിന്‍റെ 10 ശതമാനമാണ് താരം കൊവിഡ് പ്രതിരോധത്തിന് നല്‍കിയത്.
'ഈ വര്‍ഷം ഒരു വിനോദങ്ങളുമില്ല, ഐപിഎല്‍ വിനോദവുമല്ല. ഞങ്ങള്‍ക്കിത് ജോലിയും ജീവനോപാധിയുമാണ്. ഇതിനോടൊപ്പം ഐപിഎല്ലിന്‍റെ ഭാഗമായ നിരവധി ആളുകള്‍ക്ക് സഹായം ലഭിക്കുന്നുണ്ട്. ക്രിക്കറ്റര്‍മാര്‍ എന്ന നിലയില്‍ ചില സന്ദേശങ്ങള്‍ ആളുകള്‍ക്കിടയില്‍ എത്തിക്കാന്‍ കഴിയുമെങ്കില്‍ അതൊരു സഹായമാണ്. നമുക്ക് ഡോക്‌ടര്‍മാരാകാന്‍ കഴിയില്ല. എന്നാല്‍ സഹായികളാകാന്‍ തീര്‍ച്ചയായും കഴിയും' ഇത് സംബന്ധിച്ച വീഡിയോയില്‍ താരം പറഞ്ഞു.
അതേസമയം താരം അംഗമായ രാജസ്ഥാന്‍ റോയല്‍സ് കൊവിഡ് പ്രതിരോധനത്തിനായി 7.5 കോടി രൂപ സഹായം പ്രഖ്യാപിച്ചിരുന്നു. പഞ്ചാബ് കിങ്‌സിന്‍റെ വെസ്റ്റിന്‍ഡീസ് താരം നിക്കോളാസ് പൂരനും ഇന്ന് സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. തന്‍റെ ഐപിഎല്‍ പ്രതിഫലത്തിന്‍റെ ഒരു ഭാഗം സംഭാവന നല്‍കുമെന്നാണ് പൂരന്‍ അറിയിച്ചിരിക്കുന്നത്.