കേരളം

kerala

ETV Bharat / sports

കൊവിഡിനെതിരെ ഒന്നിച്ച് പോരാടുക ; ഇന്ത്യക്കാരോട് അഭ്യർഥിച്ച് ജേസൺ ഹോൾഡർ - ജേസൺ ഹോൾഡർ

ഐപിഎല്‍ മാറ്റിവെച്ചതിലെ നിരാശയും താരം പ്രകടിപ്പിച്ചു.

Jason Holder  COVID  ഐപിഎല്‍  ജേസൺ ഹോൾഡർ  സണ്‍റെെസേഴ്സ് ഹെെദരാബാദ്
കൊവിഡിനെതിരെ ഒന്നിച്ച് പോരാടുക; ഇന്ത്യാക്കാരോട് അഭ്യർഥിച്ച് ജേസൺ ഹോൾഡർ

By

Published : May 6, 2021, 5:44 PM IST

ന്യൂഡല്‍ഹി: കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയിലെ ജനങ്ങളോട് ഒന്നിച്ച് അണിനിരക്കാനാവശ്യപ്പെട്ട് വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടറും സണ്‍റെെസേഴ്സ് ഹെെദരാബാദ് താരവുമായ ജേസൺ ഹോൾഡർ. സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ മാറ്റിവച്ചതിലെ നിരാശയും താരം പ്രകടിപ്പിച്ചു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഹോള്‍ഡര്‍ ഇക്കാര്യം പറഞ്ഞത്.

read more: 'പ്രിയപ്പെട്ട ഇന്ത്യ ദുരിതത്തിലാണ്,സുരക്ഷിതരായിരിക്കുക' ; അഭ്യര്‍ഥനയുമായി ബട്‌ലര്‍

'ഐപിഎല്ലില്‍ കളിക്കുകയെന്നത് എന്നും ആവേശകരമാണ്. ടൂര്‍ണമെന്‍റ് മാറ്റിവച്ചതില്‍ നിരാശയുണ്ട്. കൊവിഡിനെതിരായ യുദ്ധം ഒരുമിച്ച് തുടരാൻ ഇന്ത്യയിലെ ജനങ്ങളോട് അഭ്യർഥിക്കുന്നു, ഒപ്പം നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു'. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ താരം പ്രതികരിച്ചു.

read more:'വാക്സിന്‍ വെെറസിനെ തോല്‍പ്പിക്കാന്‍ സഹായിക്കും'; ആദ്യ ഡോസ് സ്വീകരിച്ച് ശിഖര്‍ ധവാന്‍

അതേസമയം കഴിഞ്ഞ ചൊവ്വാഴ്ചയാണ് 2021ലെ ഐപിഎൽ നീട്ടിവയ്ക്കാൻ ബിസിസിഐ തീരുമാനിച്ചത്. ടീമംഗങ്ങള്‍ക്കും സ്റ്റാഫുകള്‍ക്കും ഉള്‍പ്പെടെ കൊവിഡ് സ്ഥിരീകരിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഗവേണിങ് കൗൺസിലും (ജിസി) ബിസിസിഐയും നടത്തിയ അടിയന്തര യോഗത്തിലാണ് ഏകകണ്ഠമായി ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

ABOUT THE AUTHOR

...view details