മൊഹാലി:ഐപിഎല്‍ പതിനാറാം പതിപ്പില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് മുംബൈ ഇന്ത്യന്‍സ് ഇന്നലെ 200ന് മുകളില്‍ റണ്‍സ് പിന്തുടര്‍ന്ന് ജയം പിടിച്ചത്. രാജസ്ഥാന്‍ റോയല്‍സിനെതിരെ വാങ്കഡെയില്‍ 213 റണ്‍സും പഞ്ചാബിനെതിരെ മൊഹാലിയില്‍ 215 റണ്‍സുമാണ് മുംബൈ വിജയകരമായി പിന്തുടര്‍ന്നത്. രാജസ്ഥാനെതിരെ അവസന ഓവറിലായിരുന്നു മുംബൈ ജയം പിടിച്ചത്.
എന്നാല്‍ പഞ്ചാബിലേക്ക് എത്തിയപ്പോള്‍ ഈ സ്ഥിതി മാറി. 7 പന്തും 6 വിക്കറ്റും ശേഷിക്കെ ഈ മത്സരത്തില്‍ മുംബൈ വിജയം സ്വന്തമാക്കുകയായിരുന്നു. സൂര്യകുമാര്‍ യാദവിനൊപ്പം ഇഷാന്‍ കിഷന്‍റെ വെടിക്കെട്ട് ബാറ്റിങ്ങുമാണ് പഞ്ചാബിനെതിരായ മത്സരത്തില്‍ സന്ദര്‍ശകര്‍ക്ക് ജയമൊരുക്കുന്നതില്‍ നിര്‍ണായകമായത്.
ഈ കളിയില്‍ 41 പന്ത് നേരിട്ട ഇഷാന്‍ കിഷന്‍ 75 റണ്‍സാണ് അടിച്ചെടുത്തത്. 7 ഫോറും നാല് സിക്‌സും ഇഷാന്‍റെ ഇന്നിങ്‌സിന്‍റെ മാറ്റ് കൂട്ടി. സീസണില്‍ ഇഷാന്‍ കിഷന്‍റെ രണ്ടാമത്തെ മാത്രം അര്‍ധസെഞ്ച്വറി പ്രകടനമായിരുന്നു ഇത്.
മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരത്തിന് അര്‍ഹനായതും ഇഷാന്‍ കിഷനാണ്. ഇതിന് പിന്നാലെ തന്‍റെ കൂറ്റന്‍ ഷോട്ടുകള്‍ക്ക് പിന്നിലെ രഹസ്യവും ഇഷാന്‍ വെളിപ്പെടുത്തി. തന്‍റെ വമ്പന്‍ അടിക്കുള്ള ക്രെഡിറ്റ് അമ്മയ്‌ക്കാണ് മുംബൈ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നല്‍കിയത്.
'ടി20 ക്രിക്കറ്റില്‍ ഫിറ്റ്‌നസ് വളരെയേറെ സ്വാധീനം ചെലുത്തുന്നുണ്ട്. ഇക്കാര്യത്തില്‍ നിരവധി മുതിര്‍ന്ന താരങ്ങള്‍ മാതൃകയായിട്ടുണ്ട്. മികച്ച പ്രകടനങ്ങള്‍ക്കായി പരിശീലനത്തിനൊപ്പം വര്‍ക്ക് ഔട്ടും കഠിനമായി തന്നെ ചെയ്യണം.