കേരളം

kerala

ETV Bharat / sports

IPL 2023 | തലപ്പത്ത് തിരിച്ചെത്തി സഞ്ജുവും സംഘവും, മൂന്നിലേക്ക് വീണ് ചെന്നൈ; മുന്നേറാനാകാതെ ഡല്‍ഹിയും ഹൈദരാബാദും - ഐപിഎല്‍ കൂടുതല്‍ റണ്‍സ്

എട്ട് കളിയില്‍ പത്ത് പോയിന്‍റുമായാണ് രാജസ്ഥാന്‍ റോയല്‍സ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. തോല്‍വിയോടെ ഒന്നാം സ്ഥാനക്കാരായിരുന്ന ചെന്നൈ സൂപ്പര്‍ കിങ്സ് പോയിന്‍റ് പട്ടികയില്‍ മൂന്നാമതേക്ക് വീണു.

ipl updated points table  ipl points table  ipl 2023 most runs  IPL 2023 most runs and wicket list  IPL  രാജസ്ഥാന്‍ റോയല്‍സ്  ചെന്നൈ സൂപ്പര്‍ കിങ്സ്  ഐപിഎല്‍ പോയിന്‍റ് പട്ടിക  ഐപിഎല്‍ 2023  ഐപിഎല്‍ കൂടുതല്‍ റണ്‍സ്  ഐപിഎല്‍ കൂടുതല്‍ വിക്കറ്റ്
IPL

By

Published : Apr 28, 2023, 9:16 AM IST

ജയ്‌പൂര്‍: ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ട് തോല്‍വിക്ക് പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തകര്‍ത്ത് വിജയവഴിയില്‍ തിരികെയെത്തി രാജസ്ഥാന്‍ റോയല്‍സ്. ജയ്‌പൂർ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 32 റണ്‍സിനായിരുന്നു റോയല്‍സിന്‍റെ ജയം. ഇന്നലത്തെ മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്‌ജു സാംസണ്‍ ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

യശ്വസി ജയ്‌സ്വാള്‍ (77) രാജസ്ഥാനായി തുടക്കം മുതല്‍ തകര്‍ത്തടിച്ചു. അവസാന ഓവറുകളില്‍ ധ്രുവ് ജുറെല്‍ (34), ദേവ്‌ദത്ത് പടിക്കല്‍ (27) എന്നിവര്‍ വമ്പനടികളുമായി കളം നിറഞ്ഞതോടെ രാജസ്ഥാന്‍ സ്‌കോര്‍ 200 കടന്നു. രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ചെന്നൈയുടെ പോരാട്ടം 20 ഓവറില്‍ 170 റണ്‍സില്‍ അവസാനിച്ചു.

റിതുരാജ് ഗെയ്‌ക്‌വാദ് (47), ശിവം ദുബെ (52) എന്നിവരൊഴികെ മറ്റാര്‍ക്കും ചെന്നൈ നിരയില്‍ തിളങ്ങാനായില്ല. രാജസ്ഥാന് വേണ്ടി മൂന്ന് വിക്കറ്റ് സ്വന്തമാക്കി ആദം സാംപയും രണ്ട് വിക്കറ്റെടുത്ത് അശ്വിനും മിന്നും പ്രകടനമാണ് കാഴ്‌ചവെച്ചത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തകര്‍ത്തതോടെ പോയിന്‍റ് പട്ടികയില്‍ നഷ്‌ടപ്പെട്ട ഒന്നാം സ്ഥാനം തിരികെ പിടിക്കാനും റോയല്‍സിനായി.

8 മത്സരങ്ങളില്‍ നിന്നും പത്ത് പോയിന്‍റുമായാണ് രാജസ്ഥാന്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കെത്തിയത്. രണ്ടാമതുള്ള ഗുജറാത്ത് ടൈറ്റന്‍സിനും, മൂന്നാമതുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിനും 10 പോയിന്‍റുണ്ട്. എന്നാല്‍ നെറ്റ് റണ്‍റേറ്റിന്‍റെ കരുത്തിലാണ് സഞ്‌ജുവും സംഘവും പോയിന്‍റ് പട്ടികയിലെ ആദ്യ സ്ഥാനം ഉറപ്പിച്ചത്.

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, പഞ്ചാബ് കിങ്‌സ് എന്നീ ടീമുകളാണ് 4 മുതല്‍ 6 സ്ഥാനങ്ങളില്‍. ലഖ്‌നൗ, പഞ്ചാബ് ടീമുകള്‍ക്ക് ഏഴ് മത്സരങ്ങളില്‍ നിന്നും ബാംഗ്ലൂരിന് എട്ട് കളിയില്‍ നിന്നും 8 പോയിന്‍റാണ് ഉള്ളത്. ആറ് പോയിന്‍റുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ ആണ് ക്രമേണ ഏഴ്, എട്ട് സ്ഥാനങ്ങളില്‍.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകളാണ് അവസാന സ്ഥാനത്ത്. ഇരു ടീമിനും ഏഴ് കളിയില്‍ നാല് പോയിന്‍റാണുള്ളത്.

ആദ്യ അഞ്ച് റണ്‍വേട്ടക്കാര്‍:ഐപിഎല്‍ പതിനാറാം പതിപ്പിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമന്‍ ആര്‍സിബി നായകന്‍ ഫാഫ് ഡുപ്ലെസിസ് ആണ്. 8 മത്സരത്തില്‍ നിന്നും 422 റണ്‍സാണ് താരം നേടിയിട്ടുള്ളത്. രണ്ടാമതുള്ള വിരാട് കോലി 8 കളിയില്‍ 333 റണ്‍സ് നേടിയിട്ടുണ്ട്. ഡെവോണ്‍ കോണ്‍വെ (322), റിതുരാജ് ഗെയ്‌ക്‌വാദ് (317), ഡേവിഡ് വാര്‍ണര്‍ (306) എന്നിവരാണ് ആദ്യ അഞ്ചിലെ മറ്റ് താരങ്ങള്‍.

വിക്കറ്റ് വേട്ടക്കാര്‍:റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം മുഹമ്മദ് സിറാജാണ് ഐപിഎല്‍ പതിനാറാം പതിപ്പില്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമന്‍. 8 മത്സരത്തില്‍ കളത്തിലിറങ്ങിയ താരം ഇതുവരെ നേടിയത് 14 വിക്കറ്റാണ്. റാഷിദ് ഖാന്‍ (14), തുഷാര്‍ ദേശ്‌പാണ്ഡെ (14), അര്‍ഷ്‌ദീപ് സിങ് (13), വരുണ്‍ ചക്രവര്‍ത്തി (13) എന്നിവരാണ് പട്ടികയില്‍ ആദ്യ അഞ്ചിലുള്ള മറ്റ് താരങ്ങള്‍.

ABOUT THE AUTHOR

...view details