കേരളം

kerala

ETV Bharat / sports

IPL 2023| 'ഇനി കളി മാറും, തോറ്റാല്‍ പെട്ടി പാക്ക് ചെയ്‌ത് തുടങ്ങാം': കൊല്‍ക്കത്തയ്‌ക്കും ഹൈദരാബാദിനും ഇന്ന് ജീവന്‍മരണ പോരാട്ടം - ഐപിഎല്‍ ഇന്ന്

രണ്ട് ടീമിനും നിലവില്‍ ആറ് പോയിന്‍റാണ് ഉള്ളത്. ശേഷിക്കുന്ന മത്സരങ്ങളില്‍ ജയിച്ച് വന്‍ കുതിപ്പ് നടത്തിയാലേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്ക് പ്ലേ ഓഫില്‍ സ്ഥാനം പിടിക്കാന്‍ സാധിക്കൂ.

IPL 2023  IPL  SRH vs KKR  IPL Today  Sunrisers Hyderabad  Kolkata Knight Riders  ഐപിഎല്‍  സണ്‍റൈസേഴ്‌സ് ഹൈദരാബാദ്  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്  ഐപിഎല്‍ ഇന്ന്  ഹൈജരാബാദ് കൊല്‍ക്കത്ത
IPL

By

Published : May 4, 2023, 11:50 AM IST

ഹൈദരാബാദ്:ഐപിഎല്‍ പതിനാറാം പതിപ്പില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഇന്നിറങ്ങും. ഹൈദരാബാദിന്‍റെ ഹോം ഗ്രൗണ്ടായ ഉപ്പല്‍ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം. അവസാന നാലില്‍ സ്ഥാനം ഉറപ്പിക്കാന്‍ ഇന്നത്തെ മത്സരത്തില്‍ ഇരു ടീമിനും ജയം അനിവാര്യമാണ്.

ഒമ്പതില്‍ ആറിലും തോറ്റാണ് കൊല്‍ക്കത്തയുടെ വരവ്. ഹൈദരാബാദാകട്ടെ കളിച്ച എട്ട് മത്സരങ്ങളില്‍ ആകെ ജയിച്ചത് മൂന്നെണ്ണത്തിലും. ആറ് പോയിന്‍റോടെ ലീഗ് ടേബിളില്‍ ക്രമേണ എട്ട്, ഒമ്പത് സ്ഥാനങ്ങളിലാണ് കൊല്‍ക്കത്ത, ഹൈദരാബാദ് ടീമുകള്‍.

സീസണില്‍ ഇരു ടീമും തമ്മിലേറ്റുമുട്ടുന്നത് രണ്ടാം തവണ. ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇരുവരും പോരടിച്ചപ്പോള്‍ ഹൈദരാബാദിനൊപ്പമായിരുന്നു ജയം. ആ തോല്‍വിക്ക് പകരം വീട്ടാന്‍ കൂടിയാകും ഇന്ന് കൊല്‍ക്കത്ത ഇറങ്ങുന്നത്.

ശര്‍ദുല്‍ താക്കൂര്‍ മടങ്ങിയെത്തും:കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഇനിയൊരു തോല്‍വിയെ കുറിച്ച് ചിന്തിക്കാനാകില്ല. ശേഷിക്കുന്ന അഞ്ച് മത്സരങ്ങളില്‍ എല്ലാത്തിലും ജയം പിടിച്ചാലും പ്ലേ ഓഫ് സാധ്യതകള്‍ ടീമിന് വിദൂരം. ഒരു മാച്ച് വിന്നിങ്‌ കോമ്പിനേഷന്‍ കണ്ടെത്താന്‍ സാധിക്കാതെ പോയതാണ് ഇക്കുറി ടീമിന് തിരിച്ചടിയായത്.

മികച്ച ഓപ്പണിങ് ജോഡിയെ കണ്ടെത്താനും ടീം വൈകി. ആന്ദ്രേ റസല്‍, സുനില്‍ നരെയ്‌ന്‍ എന്നിവര്‍ പ്രതാപകാലത്തിന്‍റെ നിഴല്‍ മാത്രമായതും ടീമിന് തിരിച്ചടിയായി. വെങ്കിടേഷ് അയ്യര്‍, ജേസണ്‍ റോയ്‌, നിതീഷ് റാണ, എന്നിവരിലാണ് ടീമിന്‍റെ റണ്‍സ് പ്രതീക്ഷകള്‍.

വരുണ്‍ ചക്രവര്‍ത്തി, സുയഷ് ശര്‍മ എന്നിവരൊഴികെ മാറ്റാര്‍ക്കും ബൗളിങ്ങിലും സ്ഥിരതയാര്‍ന്ന പ്രകടനം നടത്താനുമാകുന്നില്ല. പരിക്ക് മാറിയെത്തുന്ന ശാര്‍ദുല്‍ താക്കൂര്‍ ഇന്ന് ഹൈദരാബാദിനെതിരെ കളിക്കുമെന്നത് ടീമിന് ആശ്വാസം.

സ്ഥിരതയില്ലാ ബാറ്റര്‍മാര്‍, പ്രതീക്ഷ ബൗളിങ്ങില്‍:ഒരു മത്സരം കുറവ് കളിച്ചത് മാറ്റിനിര്‍ത്തിയാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ അവസ്ഥയും കൊല്‍ക്കത്തയുടേതിന് സമാനം. ബാറ്റിങ് നിരയുടെ സ്ഥിരതയില്ലായ്‌മയാണ് ഹൈദരാബാദിന് തിരിച്ചടിയായത്. ഹാരി ബ്രൂക്ക്, മായങ്ക് അഗര്‍വാള്‍, എയ്‌ഡന്‍ മാര്‍ക്രം, രാഹുല്‍ ത്രിപാഠി എന്നിവര്‍ക്കൊന്നും സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ കാഴ്‌ചവയ്‌ക്കാനായില്ല.

ബൗളിങ്ങില്‍ സണ്‍റൈസേഴ്‌സിന് ആശങ്കപ്പെടാനായി കാര്യങ്ങളൊന്നുമില്ല. ഭുവനേശ്വര്‍ കുമാര്‍ നേതൃത്വം നല്‍കുന്ന ബൗളിങ് യൂണിറ്റ് ടീമിനായി ഭേദപ്പെട്ട പ്രകടനം തന്നെ പുറത്തെടുക്കുന്നുണ്ട്.

പിച്ച് റിപ്പോര്‍ട്ട്:ബാറ്റിങ്ങിനെ പിന്തുണയ്‌ക്കുന്ന പിച്ചാണ് ഉപ്പല്‍ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലേത്. പേസിനും സ്‌പിന്നിനും ഒരുപോലെ ഇവിടെ നിന്നും സഹായം ലഭിക്കും. ടോസ് നേടുന്ന ടീം എതിരാളികളെ ബാറ്റിങ്ങിന് വിട്ട് രണ്ടാമത് സ്‌കോര്‍ പിന്തുടരാനാണ് സാധ്യത.

കാലാവസ്ഥ റിപ്പോര്‍ട്ട്: കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ ഹൈദരാബാദില്‍ ഇടയ്‌ക്കിടെ മഴപെയ്‌തിരുന്നു. മോഘാവൃതമായ അന്തരീക്ഷത്തിലായിരിക്കും ഇന്ന് മത്സരം നടക്കുക. ഹൈദരാബാദ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരസമയത്ത് മഴയ്‌ക്ക് 24 ശതമാനം സാധ്യതയുണ്ടെന്നാണ് കാലാവലസ്ഥ കേന്ദ്രത്തിന്‍റെ പ്രവചനം.

Also Read:IPL 2023| 'ബൗളര്‍മാര്‍ക്ക് മേല്‍ നേടുന്ന ആധിപത്യം, അതാണ് അവന്‍റെ ശക്തി'; സൂര്യകുമാര്‍ യാദവിന്‍റെ പ്രകടനത്തില്‍ റോബിന്‍ ഉത്തപ്പ

ABOUT THE AUTHOR

...view details