മുംബൈ:ഐപിഎൽ കൊൽക്കത്ത രാജസ്ഥാൻ ആവേശ പോരാട്ടത്തിൽ ടോസ് നേടിയ കൊൽക്കത്ത ബൗളിങ് തെരഞ്ഞെടുത്തു.മൂന്ന് മാറ്റങ്ങളുമായാണ് രാജസ്ഥാൻ ഇന്ന് കളത്തിറങ്ങുന്നത്. ട്രെന്റ് ബോൾട്ട് ടീമിൽ തിരിച്ചെത്തിയപ്പോൾ കരുണ്‍ നായർ, ഒബെഡ് എന്നിവർ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചു.
ബോളിങ് നിരയിൽ മാറ്റം വരുത്തിയ കൊൽക്കത്ത ടീമില്‍ ശിവം മാവി ഇടം പിടിച്ചു. അവസാന മത്സരങ്ങളിൽ തോറ്റ ഇരു ടീമുകളും ജയത്തോടെ വിജയ വഴിയിൽ തിരിച്ചെത്താനുറച്ചാവും കളത്തിലിറങ്ങുക എന്നതുറപ്പാണ്. ഓപ്പണർ വെങ്കിടേഷ് അയ്യർ ഫോം കണ്ടെത്താൻ വിഷമിക്കുന്നത് കൊൽക്കത്തയ്ക്ക് തലവേദനയാണ്. ഓസ്ട്രേലിയൻ സൂപ്പർ താരം ആരോണ്‍ ഫിഞ്ച് ടീമിലേക്ക് എത്തിയെങ്കിലും കഴിഞ്ഞ കളിയിൽ നിറം മങ്ങിയിരുന്നു.