കേരളം

kerala

ETV Bharat / sports

IPL 2023| ചെപ്പോക്കില്‍ 'അങ്കം', പോരടിക്കാന്‍ 'രാജാക്കന്മാര്‍'; ചെന്നൈയും പഞ്ചാബും ഇന്ന് മുഖാമുഖം - ചെന്നൈ പഞ്ചാബ്

അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്, പഞ്ചാബ് കിങ്‌സ് ടീമുകള്‍ പരാജയപ്പെട്ടിരുന്നു. ഇന്ന് ജയം പിടിച്ച് വിജയവഴിയില്‍ തിരിച്ചെത്താനാകും ഇരു കൂട്ടരുടെയും ശ്രമം.

IPL 2023  csk vs pbks  IPL  csk vs pbks match preview  ചെന്നൈ സൂപ്പര്‍ കിങ്‌സ്  പഞ്ചാബ് കിങ്‌സ്  ഐപിഎൽ  ഐപിഎൽ ഇന്ന്  സിഎസ്കെ  ചെന്നൈ പഞ്ചാബ്  എംഎസ് ധോണി
IPL 2023

By

Published : Apr 30, 2023, 10:30 AM IST

ചെന്നൈ: ഐപിഎൽ പതിനാറാം പതിപ്പിൽ വിജയക്കുതിപ്പ് വീണ്ടും തുടങ്ങാന്‍ ചെന്നൈ സൂപ്പർ കിങ്‌സും പഞ്ചാബ് കിങ്‌സും ഇന്നിറങ്ങും. ചെപ്പോക്കിൽ വൈകുന്നേരം മൂന്നരയ്ക്കാണ് ചെന്നൈ പഞ്ചാബ് ടീമുകൾ പരസ്‌പരം പോരടിക്കുന്ന മത്സരം. സീസണിൽ ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടുന്നത് ഇതാദ്യം.

എട്ട് കളിയില്‍ നിന്ന് അഞ്ച് ജയം നേടിയ ചെന്നൈ പോയിന്‍റ് പട്ടികയിൽ നാലാം സ്ഥാനത്താണ്. പഞ്ചാബ് ആറാമതും. അവസാനമത്സരത്തിൽ ധോണിപ്പട രാജസ്ഥാൻ റോയൽസിന് മുന്നിൽ വീണപ്പോൾ ലഖ്‌നൗവിനോട് തോൽവി വഴങ്ങിയാണ് ശിഖർ ധവാന്‍റെയും സംഘത്തിന്‍റെയും വരവ്.

ജയിച്ച് മുന്നേറാന്‍ സിഎസ്‌കെ:തുടർച്ചയായ മൂന്ന് ജയങ്ങൾക്ക് ശേഷമായിരുന്നു രാജസ്ഥാൻ റോയൽസിനോട് ചെന്നൈ സൂപ്പർ കിങ്‌സ് കീഴടങ്ങിയത്. ഡെവോൺ കോൺവെ, അജിങ്ക്യ രഹാനെ എന്നിവർ മികവിലേക്ക് ഉയരാതിരുന്നതാണ് സിഎസ്കെയ്‌ക്ക് തിരിച്ചടി ആയത്. ഫോമിലുള്ള പ്രധാന ബാറ്റർമാരെല്ലാം താളം കണ്ടെത്തിയാൽ പഞ്ചാബിനെതിരെ ചെപ്പോക്കിൽ ചെന്നൈക്ക് കാര്യങ്ങൾ എളുപ്പമാകും.

ബൗളർമാർ സ്ഥിരതയാർന്ന പ്രകടനം നടത്താത്തതാണ് ടീമിന് തലവേദന. രവീന്ദ്ര ജഡേജ, മൊയിൻ അലി എന്നിവരുടെ ഓൾറൗണ്ട് മികവ് സിഎസ്കെയുടെ കരുത്താണ്. ചെപ്പോക്കിൽ ഇരുവരുടെയും ബൗളിങ്ങും ടീമിന് നിർണായകം. പരിക്കേറ്റ ദീപക് ചഹാർ, ബെൻ സ്റ്റോക്‌സ്‌ എന്നിവർക്ക് ഈ മത്സരവും നഷ്‌ടമായേക്കും.

കഴിഞ്ഞത് മറക്കാന്‍ പഞ്ചാബ്:ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിനോട്‌ 52 റൺസിന്‍റെ തോൽവിയാണ് അവസാന മത്സരത്തിൽ പഞ്ചാബ് കിങ്‌സ് ഏറ്റുവാങ്ങിയത്. മൊഹാലിയിൽ 257 റൺസ് പഞ്ചാബ് ബൗളർമാർ വഴങ്ങിയിരുന്നു. ചെപ്പോക്കിൽ ചെന്നൈയെ വീഴ്ത്തി ഈ ഷോക്കിൽ നിന്ന് കരകയറാൻ ആയിരിക്കും ശിഖർ ധവാന്‍റെയും സംഘത്തിന്‍റെയും ശ്രമം.

ബൗളർമാർ മികവിലേക്ക് ഉയർന്നില്ലെങ്കിൽ ചെപ്പൊക്കിൽ ഇന്ന് വീണ്ടും മൊഹാലി ആവർത്തിച്ചേക്കാം. പരിക്കേറ്റ് പുറത്തായ ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ നായകൻ ശിഖർ ധവാൻ ബാറ്റിങ് ഫോം വീണ്ടെടുക്കണം. അവസാന മത്സരത്തിൽ തിളങ്ങിയ അഥർവ ടൈഡെയിലും ടീം പ്രതീക്ഷയർപ്പിക്കുന്നു.

കണക്കിലെ പോരാട്ടം :ഐപിഎൽ ചരിത്രത്തിൽ 28 പ്രാവശ്യമാണ് ചെന്നൈ സൂപ്പർ കിങ്‌സും പഞ്ചാബ് കിങ്‌സും തമ്മിൽ ഏറ്റുമുട്ടിയിട്ടുള്ളത്. അതിൽ ചെന്നൈ 16 മത്സരങ്ങളിൽ ജയിച്ചു. 12 എണ്ണത്തിലാണ് പഞ്ചാബ് ചെന്നൈയെ തകർത്തത്. അവസാനം കളിച്ച നാല് മത്സരങ്ങളിൽ മൂന്നിലും ജയം പിടിച്ചത് പഞ്ചാബാണ്.

പിച്ച് റിപ്പോര്‍ട്ട്:സ്‌പിന്നര്‍മാരെ തുണയ്‌ക്കുന്ന പിച്ചാണ് ചെപ്പോക്കിലേത്. സീസണില്‍ വലിയ സ്‌കോറുകള്‍ പിറന്ന പിച്ചുകളിലൊന്നും ഇവിടുത്തേതാണ്. ടോസ് നേടുന്ന ടീം ആദ്യം ഫീല്‍ഡിങ് തെരഞ്ഞെടുക്കാനാണ് സാധ്യത.

മഴ കളിക്കാന്‍ സാധ്യത:എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ഇന്ന് വൈകുന്നേരം മൂന്നരയ്‌ക്ക് ആരംഭിക്കുന്ന മത്സരവും മഴ തടസപ്പെടുത്താന്‍ സാധ്യതയുണ്ട്. കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍ പ്രകാരം മത്സരസമയം 50 ശതമാനം മഴ പെയ്യാനാണ് സാധ്യത.

Also Read :IPL 2023 | രാജസ്ഥാനില്‍ നിന്ന് ഒന്നാം സ്ഥാനം പിടിച്ചെടുത്ത് ഗുജറാത്ത് ടൈറ്റന്‍സ്; താഴേക്ക് വീണ് മുംബൈ ഇന്ത്യന്‍സ്

ABOUT THE AUTHOR

...view details