ന്യൂഡല്‍ഹി: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ (ഐപിഎല്‍) നിലവിലെ സീസണിലെ ഏറ്റവും വലിയ ചര്‍ച്ച വിഷയങ്ങിലൊന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്തിന്‍റെ അഭാവമാണ്. കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ കാര്‍ അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് ഐപിഎല്‍ സീസണ്‍ നഷ്‌ടയമായ പന്തിന് പകരം ഡേവിഡ് വാര്‍ണര്‍ക്ക് ഫ്രാഞ്ചൈസി ക്യാപ്റ്റന്‍സി കൈമാറിയിരുന്നു. വിക്കറ്റ് കീപ്പറായി അവസരം ലഭിച്ചതാവട്ടെ യുവതാരം സര്‍ഫറാസ് ഖാനാണ്.
നേരത്തെ ആഭ്യന്തര തലത്തില്‍ കുറച്ച് മത്സരങ്ങളില്‍ മാത്രമാണ് സര്‍ഫറാസ് വിക്കറ്റ് കീപ്പറായി കളിച്ചിട്ടുള്ളത്. ഐപിഎല്‍ സീസണിലെ ആദ്യ മത്സരത്തില്‍ ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിനെതിരെ ഡല്‍ഹിയുടെ വിക്കറ്റ് കാത്ത സര്‍ഫറാസ് ഖാന് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. നിരവധി പിഴവുകളാണ് താരത്തില്‍ നിന്നുണ്ടായത്. ഇതോടെ കനത്ത വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നും 25കാരന് നേരെ ഉയര്‍ന്നത്.
ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ക്രിക്കറ്റ് ഡയറക്‌ടറും ഇന്ത്യയുടെ മുന്‍ നായകനുമായിരുന്ന സൗരവ് ഗാംഗുലി. സര്‍ഫറാസിന്‍റെ കാര്യത്തില്‍ അല്‍പം ക്ഷമ കാണിക്കണമെന്നാണ് ഗാംഗുലിക്ക് വിമര്‍ശകരോട് പറയാനുള്ളത്. ഐപിഎല്ലില്‍ വെറും 20 ഓവറുകള്‍ മാത്രമാണ് സര്‍ഫറാസ് വിക്കറ്റിന് പിന്നില്‍ നിന്നതെന്നും, ഈ ചുരുങ്ങിയ സമയത്തില്‍ താരത്തെ വിലയിരുത്താന്‍ ആയിട്ടില്ലെന്നും ബിസിസിഐ മുന്‍ അധ്യക്ഷന്‍ കൂടിയായിരുന്ന ഗാംഗുലി പറഞ്ഞു.
"ഭൂരിപക്ഷം ടീമുകളും ബാറ്റ് ചെയ്യാൻ കഴിവുള്ള കീപ്പർമാരെയാണ് നോക്കുന്നത്. കാരണം അതൊരു ഓൾറൗണ്ടർ പൊസിഷനാണ്. സർഫറാസ് വിജയ് ഹസാരെ ട്രോഫിയില്‍ കുറച്ച് മത്സരങ്ങളില്‍ മാത്രമാണ് വിക്കറ്റ് കീപ്പ് ചെയ്‌തിട്ടുള്ളത്. ഐപിഎല്ലിലാവട്ടെ ആ.. പാവം പിടിച്ച പയ്യന്‍ വെറും 20 ഓവറുകള്‍ മാത്രമാണ് കീപ്പറായത്.