മുംബൈ:ഐപിഎല്ലില്‍ അഞ്ച് പ്രാവശ്യം കപ്പുയര്‍ത്തിയ മുംബൈ ഇന്ത്യന്‍സ് ഇപ്പോള്‍ പ്രതാപകാലത്തിന്‍റെ നിഴലിലാണ്. പ്രധാന താരങ്ങളുടെ പരിക്കും ഫോമില്ലായ്‌മയുമാണ് ഇക്കുറി ടീമിന് തിരിച്ചടിയായിരിക്കുന്നത്. ഐപിഎല്‍ ആദ്യ പകുതിയിലെ 7 മത്സരങ്ങളും പൂര്‍ത്തിയായപ്പോള്‍ അതില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് മുംബൈ ഇന്ത്യന്‍സിന് ജയം പിടിക്കാനായത്.
പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഇനിയുള്ള മത്സരങ്ങളില്‍ ശക്തമായി തന്നെ മുംബൈ ഇന്ത്യന്‍സിന് തിരിച്ചുവരേണ്ടതുണ്ട്. ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ്മ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവര്‍ സ്ഥിരതയോടെ റണ്‍സ് കണ്ടെത്തിയില്ലെങ്കില്‍ മുംബൈക്ക് മുന്നോട്ടുള്ള യാത്ര കഠിനമേറിയതായിരിക്കും. നിലവില്‍, പോയിന്‍റ് പട്ടികയില്‍ തലപ്പത്തുള്ള രാജസ്ഥാന്‍ റോയല്‍സിനെ ഞായറാഴ്‌ച നേരിടാനുള്ള ഒരുക്കത്തിലാണ് രോഹിത് ശര്‍മ്മയും മുംബൈ ഇന്ത്യന്‍സും.
ഈ സാഹചര്യത്തിലാണ് മുംബൈ നായകന്‍ രോഹിത് ശര്‍മ്മയുടെ ഐപിഎല്ലിലെ ബാറ്റിങ് പ്രകടനങ്ങളെ കുറിച്ചുള്ള പ്രതികരണവുമായി മുന്‍ ഓസ്‌ട്രേലിയന്‍ താരവും ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ സഹപരിശീലകനുമായ ഷെയ്‌ന്‍ വാട്‌സണ്‍ രംഗത്തെത്തിയിരിക്കുന്നത്. അവസാന നാലോ അഞ്ചോ സീസണുകളിലായി സ്ഥിരതയില്ലാത്ത പ്രകടനമാണ് ഐപിഎല്ലില്‍ രോഹിത് കാഴ്‌ചവെയ്‌ക്കുന്നതെന്ന് വാട്‌സണ്‍ പറഞ്ഞു. അമിതജോലിഭാരം കൊണ്ടാകാം അങ്ങനെ സംഭവിക്കുന്നതെന്നും വാട്‌സണ്‍ അഭിപ്രായപ്പെട്ടു.
'തുടര്‍ച്ചയായി മത്സരങ്ങള്‍ക്ക് വേണ്ടി ഇറങ്ങുമ്പോള്‍ നിങ്ങളുടെ മാനസിക ഊര്‍ജം നിയന്ത്രിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ലോകത്താകമാനമുള്ള അന്താരാഷ്‌ട്ര താരങ്ങള്‍ ഒരുപാട് ക്രിക്കറ്റ് മത്സരങ്ങള്‍ കളിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമിലെ താരങ്ങള്‍ക്ക് വര്‍ഷത്തില്‍ മുഴുവന്‍ സമയവും കളിക്കേണ്ടി വരുന്നുണ്ട്.