ബെംഗളൂരു:ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്‌ജു സാംസണ്‍ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഐപിഎല്‍ 16ാം സീസണിലെ 32-ാമത്തെ മത്സരമാണിത്.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ മാറ്റമില്ലാതെയാണ് രാജസ്ഥാന്‍ ഇറങ്ങുന്നതെന്ന് നായകന്‍ സഞ്‌ജു സാംസണ്‍ അറിയിച്ചു. സ്ഥിരം നായകന്‍ ഫാഫ് ഡുപ്ലെസിസിന് പകരം വിരാട് കോലിക്ക് കീഴിലാണ് റോയല്‍ ചലഞ്ചേഴ്‌സ് രാജസ്ഥാനെതിരെയും കളിക്കുന്നത്.
ടോസ് ലഭിച്ചാല്‍ തങ്ങള്‍ ആദ്യം ബാറ്റ് ചെയ്യുമായിരുന്നുവെന്ന് കോലി പറഞ്ഞു. വിക്കറ്റ് വരണ്ടതായി തോന്നുന്നു. മത്സരം പുരോഗമിക്കുംതോറും അത് കൂടുതൽ വരണ്ടുപോകുകയും പൊട്ടിപ്പോകുകയും ചെയ്യും. ഇക്കാര്യം ഞാന്‍ സഞ്‌ജുവിനോട് പറഞ്ഞിരുന്നില്ല.
ആദ്യം ബാറ്റിങ് ലഭിച്ചതില്‍ സന്തോഷമുണ്ട്. ഞങ്ങള്‍ ആഗ്രഹിച്ചത് തന്നെയാണ് ലഭിച്ചത്. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ ഒരു മാറ്റവുമായാണ് ബാംഗ്ലൂര്‍ കളിക്കുന്നത്. വെയ്ൻ പാർനെൽ പുറത്തായപ്പോള്‍ ഡേവിഡ് വില്ലിയാണ് പ്ലേയിങ് ഇലവനിലെത്തിയത്.
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (പ്ലേയിങ് ഇലവൻ): വിരാട് കോലി (ക്യാപ്റ്റന്‍), ഫാഫ് ഡു പ്ലെസിസ്, മഹിപാൽ ലോംറോർ, ഗ്ലെൻ മാക്‌സ്‌വെൽ, ഷഹബാസ് അഹമ്മദ്, ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പര്‍), സുയാഷ് പ്രഭുദേശായി, ഡേവിഡ് വില്ലി, വനിന്ദു ഹസരംഗ, മുഹമ്മദ് സിറാജ്, വിജയകുമാർ വൈശാഖ്.
രാജസ്ഥാൻ റോയൽസ് (പ്ലേയിങ് ഇലവൻ): ജോസ് ബട്‌ലർ, യശസ്വി ജയ്‌സ്വാൾ, സഞ്ജു സാംസൺ (ക്യാപ്റ്റന്‍/ വിക്കറ്റ് കീപ്പര്‍), ദേവദത്ത് പടിക്കൽ, ഷിമ്‌റോൺ ഹെറ്റ്‌മെയർ, ധ്രുവ് ജൂറൽ, രവിചന്ദ്രൻ അശ്വിൻ, ജേസൺ ഹോൾഡർ, ട്രെന്റ് ബോൾട്ട്, സന്ദീപ് ശർമ, യുസ്‌വേന്ദ്ര ചാഹൽ.