കേരളം

kerala

ETV Bharat / sports

IPL 2023 | പ്ലേഓഫിലെ 'നാലാമനെ' ഇന്നറിയാം ; മുംബൈക്കും ബാംഗ്ലൂരിനും അഗ്നിപരീക്ഷ, പ്രതീക്ഷയോടെ രാജസ്ഥാന്‍ റോയല്‍സും

മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നീ ടീമുകള്‍ക്ക് ഇന്ന് മത്സരമുണ്ട്. അവസാന ലീഗ് മത്സരത്തില്‍ ഇരു ടീമുകളും ജയിച്ചാല്‍ നെറ്റ്‌ റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തിലായിരിക്കും നാലാം സ്ഥാനക്കാരെ നിര്‍ണയിക്കുന്നത്. മുംബൈ, ബാംഗ്ലൂര്‍ ടീമുകള്‍ മികച്ച മാര്‍ജിനില്‍ പരാജയപ്പെട്ടാല്‍ രാജസ്ഥാന്‍ റോയല്‍സിനും അവസാന നാലിലേക്കെത്താം

IPL 2023  ipl playoff  ipl  ipl points table  mumbai Indians  Rajasthan Royals  RCB  RCB vs GT  MI vs SRH  ഐപിഎല്‍  ഐപിഎല്‍ 2023  ഐപിഎല്‍ പ്ലേഓഫ്  പ്ലേഓഫ് സാധ്യത  മുംബൈ ഇന്ത്യന്‍സ്  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍  രാജസ്ഥാന്‍ റോയല്‍സ്
IPL

By

Published : May 21, 2023, 11:41 AM IST

മുംബൈ :ഐപിഎല്‍ പതിനാറാം പതിപ്പില്‍ ഗുജറാത്ത് ടൈറ്റന്‍സിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്സ്, ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് എന്നീ ടീമുകള്‍ സീസണിലെ തങ്ങളുടെ അവസാന ലീഗ് മത്സരത്തിന് പിന്നാലെയായിരുന്നു പ്ലേഓഫില്‍ ഇടം പിടിച്ചത്. 18 പോയിന്‍റോടെ ഒന്നാം സ്ഥാനത്താണ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത്. 17 പോയിന്‍റോടെ ചെന്നൈ രണ്ടാം സ്ഥാനക്കാരായും ലഖ്‌നൗ മൂന്നാമന്‍മാരായുമാണ് പ്ലേഓഫില്‍ സ്ഥാനം ഉറപ്പിച്ചത്.

ശേഷിക്കുന്ന ഒരു സ്ഥാനത്ത് എത്തുന്ന ടീം ഏതായിരിക്കും എന്ന് ഇന്നാണ് അറിയാന്‍ സാധിക്കുക. മുംബൈ ഇന്ത്യന്‍സിനും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനും ഇന്ന് നടക്കുന്നത് ജീവന്‍മരണ പോരാട്ടങ്ങളാണ്. അതേസമയം, പോയിന്‍റ് പട്ടികയിലെ അഞ്ചാം സ്ഥാനക്കാരായ രാജസ്ഥാന്‍ റോയല്‍സും ഇന്നത്തെ മത്സരങ്ങളെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.

14 പോയിന്‍റാണ് നിലവില്‍ ബാംഗ്ലൂര്‍, രാജസ്ഥാന്‍, മുംബൈ ടീമുകള്‍ക്ക് ഉള്ളത്. നെറ്റ്‌ റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തില്‍ ഇന്ന് മത്സരമുള്ള ആര്‍സിബി (0.180) നാലാം സ്ഥാനത്തും മുംബൈ ഇന്ത്യന്‍സ് (-0.128) ആറാം സ്ഥാനത്തുമാണ്. ഇന്ന് ഇരു ടീമുകളും ജയിച്ചാല്‍ നെറ്റ് റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തില്‍ മുന്നിലുള്ള ടീം ആയിരിക്കും പ്ലേഓഫിലേക്ക് കുതിക്കുക.

മുംബൈ ബാംഗ്ലൂര്‍ ടീമുകളില്‍ ഒരു കൂട്ടര്‍മാത്രമാണ് ജയിക്കുന്നതെങ്കില്‍ അവരാകും നാലാം സ്ഥാനക്കാരായി പ്ലേഓഫ് കളിക്കാന്‍ ടിക്കറ്റെടുക്കുന്നത്. ഇങ്ങനെ സംഭവിച്ചാല്‍ കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ രാജസ്ഥാന്‍ റോയല്‍സിന് അഞ്ചാം സ്ഥാനക്കാരോ ആറാം സ്ഥാനക്കാരോ ആയി മടങ്ങേണ്ടിവരും. എന്നാല്‍, ഇന്ന് മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തോല്‍ക്കുകയാണെങ്കില്‍ രാജസ്ഥാന് പ്രതീക്ഷയ്‌ക്ക് വകയുണ്ട്.

Also Read :IPL 2023| വാങ്കഡെയില്‍ മുംബൈക്ക് ഇന്ന് ജീവന്‍മരണ പോരാട്ടം, എതിരാളികള്‍ ജയിച്ചുമടങ്ങാനെത്തുന്ന ഹൈദരാബാദ്

വൈകുന്നേരം മൂന്നരയ്‌ക്ക് നടക്കുന്ന മുംബൈ ഇന്ത്യന്‍സ് ഹൈദരാബാദ് മത്സരത്തില്‍ ആതിഥേയരായ മുംബൈ പരാജയപ്പെട്ടാല്‍ രാജസ്ഥാനെ അത് കാര്യമായി ബാധിക്കില്ല. നാലാം സ്ഥാനക്കാരായ ആര്‍സിബിയുടെ തോല്‍വി ആയിരിക്കും രാജസ്ഥാന് പ്ലേഓഫിലേക്ക് വാതില്‍ തുറക്കുക. നെറ്റ് റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തില്‍ നേരിയ മുന്‍ തൂക്കം ബാംഗ്ലൂരിനുണ്ടെങ്കിലും മികച്ച മാര്‍ജിനിലുള്ള ഗുജറാത്തിന്‍റെ വിജയം രാജസ്ഥാന് അനുകൂലമായി മാറാനാണ് സാധ്യത.

0.148 ആണ് നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ നെറ്റ്‌റണ്‍റേറ്റ്. ഇന്ന് ഏഴോ അതില്‍ കൂടുതലോ റണ്‍സിന് ബാംഗ്ലൂര്‍ പരാജയപ്പെട്ടാല്‍ രാജസ്ഥാന് പ്ലേഓഫ് സാധ്യതകള്‍ തെളിയും. കൂടാതെ അഞ്ചോ അതില്‍ കൂടുതലോ പന്ത് ശേഷിക്കെ ഗുജറാത്ത് ജയം പിടിച്ചാലും രാജസ്ഥാന് പ്ലേഓഫിലേക്ക് മുന്നേറാം.

Also Read :IPL 2023 | ജയിച്ചാല്‍ പ്ലേഓഫ് ഉറപ്പ്, തോറ്റാല്‍ മടങ്ങേണ്ടി വന്നേക്കാം ; നിര്‍ണായക മത്സരത്തില്‍ ഗുജറാത്തിനെ നേരിടാന്‍ ബാംഗ്ലൂര്‍

അതേസമയം, ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെ വീഴ്‌ത്തി രണ്ടാം സ്ഥാനം ഉറപ്പിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒന്നാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെയാണ് നേരിടുന്നത്. കൊല്‍ക്കത്തയ്‌ക്കെതിരായ ജയത്തോടെ പ്ലേ ഓഫില്‍ ഇടം പിടിച്ച ലഖ്‌നൗ ആദ്യ എലിമിനേറ്ററില്‍ ഇന്ന് പ്ലേഓഫിലേക്കെത്തുന്ന ടീമിനെ നേരിടും. ചെപ്പോക്കില്‍ മെയ്‌ 23, 24 തീയതികളിലാണ് ഈ മത്സരങ്ങള്‍.

ABOUT THE AUTHOR

...view details