ഹൈദരാബാദ്:ഐപിഎല്‍ പതിനാറാം പതിപ്പിലെ പ്ലേഓഫിലെ മൂന്ന് സ്ഥാനങ്ങള്‍ക്ക് വേണ്ടി പോരടിക്കുന്നത് ഏഴ് ടീമുകള്‍. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് പ്ലേഓഫ് ഉറപ്പിച്ചപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളാണ് ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായത്. ലീഗ് ഘട്ടത്തില്‍ ആറ് മത്സരങ്ങള്‍ മാത്രം ശേഷിക്കെ പോയിന്‍റ് പട്ടികയില്‍ രണ്ട് മുതല്‍ എട്ട് വരെയുള്ള ടീമുകളുടെ പ്ലേഓഫ് സാധ്യതകള്‍ പരിശോധിക്കാം...
ചെന്നൈ സൂപ്പര്‍ കിങ്സ്:15 പോയിന്‍റോടെ നിലവിലെ രണ്ടാം സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലേഓഫില്‍ കടക്കാന്‍ 96.9 ശതമാനം സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. കാരണം, ഡല്‍ഹിയോട് പരാജയപ്പെട്ടാല്‍ മാത്രമെ അവര്‍ പുറത്താകൂ എന്നതാണ്. രാജസ്ഥാന്‍, പഞ്ചാബ് മത്സരത്തിന്‍റെ ഫലം ധോണിയേയും സംഘത്തെയും ബാധിക്കില്ല. ഇന്ന് ഹൈദരാബാദ് ബാംഗ്ലൂരിനെ തകര്‍ത്താല്‍ ചെന്നൈ പ്ലേഓഫിലെത്തും.
ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്:പോയിന്‍റ് പട്ടികയില്‍ ആദ്യ നാലില്‍ നിന്നും പുറത്ത് പോകാന്‍ സാധ്യത തീരെകുറവുള്ള ടീമാണ് ലഖ്‌നൗ. മുംബൈ, ബാംഗ്ലൂര്‍ ടീമുകള്‍ ശേഷിക്കുന്ന മത്സരം ജയിക്കുകയും ലഖ്‌നൗ കൊല്‍ക്കത്തയോട് തോല്‍ക്കുകയും ചെയ്‌താലെ അവര്‍ക്ക് പ്ലേഓഫില്‍ കളിക്കാനുള്ള അവസരം നഷ്‌ടമാകൂ. നിലവിലെ സാഹചര്യത്തില്‍ സൂപ്പര്‍ ജയന്‍റ്‌സിന് പ്ലേഓഫില്‍ കളിക്കാന്‍ 95 ശതമാനം സാധ്യതയാണ് കല്‍പ്പിക്കപ്പെടുന്നത്.
മുംബൈ ഇന്ത്യന്‍സ്:14 പോയിന്‍റുമായി നിലവില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്ന മുംബൈക്ക് പ്ലേഓഫില്‍ കടക്കാന്‍ 60 ശതമാനം സാധ്യതയുണ്ട്. ചെന്നൈ, ലഖ്‌നൗ, ബാംഗ്ലൂര്‍ ടീമുകള്‍ ശേഷിക്കുന്ന മത്സരങ്ങളെല്ലാം ജയിച്ചാല്‍ രോഹിതിനും സംഘത്തിനും പ്ലേഓഫ് കളിക്കാനാകില്ല. 16 പോയിന്‍റോടെ പ്ലേഓഫില്‍ കടക്കാന്‍ നെറ്റ്റണ്‍റേറ്റും ടീമിന് മെച്ചപ്പെടുത്തേണ്ടതുണ്ട്.