മുംബൈ:ഐപിഎല്ലിലെ നിര്‍ണായ മത്സരത്തില്‍ പഞ്ചാബിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 210 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് ഇംഗ്ലീഷ് ബാറ്റര്‍മാരായ ജോണി ബെയര്‍സ്‌റ്റോയുടെയും, ലിയാം ലിവിങ്‌സ്‌റ്റണിന്‍റെയും വെടിക്കെട്ട് ബാറ്റിംഗ് കരുത്തിലാണ് ഒന്‍പത് വിക്കറ്റിന് 209 റണ്‍സ് നേടിയത്. ബെയര്‍സ്‌റ്റോ 29 പന്തില്‍ 66 റണ്‍സ് നേടി പുറത്തായപ്പോള്‍ 42 പന്തില്‍ 70 റണ്‍സാണ് നേടി ലിവിങ്‌സ്‌റ്റണ്‍ അവസാന ഓവറിലാണ് വിക്കറ്റായത്.
ഒരു വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സാണ് പഞ്ചാബ് ബാറ്റര്‍മാര്‍ പവര്‍പ്ലേയില്‍ അടിച്ചെടുത്തത്. ഈ സീസണിലെ ഏറ്റവും മികച്ച പവര്‍പ്ലേ സ്‌കോറാണിത്. മാക്‌സ്‌വെല്ലാണ് പവര്‍പ്ലേയില്‍ പഞ്ചാബിന്‍റെ ഏക വിക്കറ്റ് സ്വന്തമാക്കിയത്.
തുടക്കം മുതല്‍ ആക്രമിച്ച കളിച്ച പഞ്ചാബ് ബാറ്റര്‍മാര്‍ അനായാസം റണ്‍സ് കണ്ടെത്തുകയായിരുന്നു. ഐപിഎല്‍ കരിയറിലെ അതിവേഗ അര്‍ധ സെഞ്ച്വറിയും ബെയര്‍സ്റ്റോ ഇന്ന് സ്വന്തമാക്കി. 21 പന്തിലാണ് താരം 50 റണ്‍സ് കടന്നത്.
ഏഴ് സിക്സും നാല് ഫോറും അടങ്ങുന്നതായിരുന്നു ബെയര്‍സ്‌റ്റോയുടെ ഇന്നിംഗ്സ്. 69 റണ്‍സുമായി ബെയര്‍സ്‌റ്റോ മടങ്ങിയെങ്കിലും മറുഭാഗത്ത് നിന്ന ലിവിങ്‌സ്‌റ്റണ്‍ സ്‌കോര്‍ ഉയര്‍ത്തുകയായിരുന്നു. നായകന്‍ മായങ്ക് അഗര്‍വാള്‍ (16 പന്തില്‍ 19 റണ്‍സ്), ജിതേഷ് ശര്‍മ ( അഞ്ച് പന്തില്‍ ഒന്‍പത്) എന്നിവര്‍ക്ക് ബാറ്റിംഗില്‍ കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല.
ബാംഗ്ലൂരിനായി ഹര്‍ഷല്‍ പട്ടേല്‍ നാല് വിക്കറ്റ് സ്വന്തമാക്കി. ഹസരങ്ക രണ്ട് വിക്കറ്റും, മാക്‌സ്‌വെല്‍ ഷഹബാസ് അഹമ്മദ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുംമാണ് മത്സരത്തില്‍ ലഭിച്ചത്. ജോഷ് ഹേസല്‍വുഡിന്‍റെ നാലോവറുകളില്‍ നിന്ന് 64 റണ്‍സാണ് പഞ്ചാബ് ബാറ്റര്‍മാര്‍ അടിച്ചുകൂട്ടിയത്.