മുംബൈ : ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 16-ാം സീസണില്‍ ഏറെ ചര്‍ച്ചയിലേക്ക് ഉയര്‍ന്നുവന്ന പേരാണ് ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് പേസർ നവീൻ ഉൾ ഹഖിന്‍റേത്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുമായുണ്ടായ വാക്കേറ്റത്തിന് പിന്നാലെയാണ് നവീൻ ഉൾ ഹഖ് പ്രത്യേകിച്ചും ശ്രദ്ധ പിടിച്ച് പറ്റുന്നത്. ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരത്തിന് പിന്നാലെയാണ് കോലിയും നവീനും വാക്കേറ്റം നടത്തിയത്.
ലഖ്‌നൗ ഇന്നിങ്‌സിനിടെ ബാറ്റ് ചെയ്യാനെത്തിയ നവീനെതിരെ വിരാട് കോലി സ്ലെഡ്ജിങ് നടത്തിയിരുന്നു. ഇത് ചെറിയ തര്‍ക്കത്തിലേക്ക് വഴിമാറിയപ്പോള്‍ ക്രീസിലുണ്ടായിരുന്ന സഹതാരം അമിത് മിശ്രയും അമ്പയറും ഉള്‍പ്പെട്ടാണ് രംഗം തണുപ്പിച്ചത്. മത്സരത്തിന് ശേഷം കൈകൊടുത്തുപിരിയവെ ഇതിന്‍റെ ബാക്കിപത്രമെന്നോണമാണ് നവീനും കോലിയും തുറന്ന പോരിലേക്ക് നീങ്ങിയത്.
ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് മെന്‍റര്‍ ഗൗതം ഗംഭീര്‍ ഇതില്‍ ഇടപെടുക കൂടി ചെയ്‌തതോടെ പ്രശ്‌നം രൂക്ഷമായിരുന്നു. തുടര്‍ന്ന് സഹതാരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ ഇരുവരേയും പിടിച്ച് മാറ്റുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തുകയും ചെയ്‌തു. സംഭവത്തിന്‍റെ പേരില്‍ വിരാട് കോലിക്കും ഗൗതം ഗംഭീറിനും മാച്ച് ഫീയുടെ 100 ശതമാനവും നവീന്‍ ഉള്‍ ഹഖിന് മാച്ച് ഫീയുടെ 50 ശതമാനവും ഐപിഎല്‍ പിഴ വിധിച്ചിരുന്നു.
ഇപ്പോഴിതാ കരിയറില്‍ ഓര്‍ത്തിരിക്കുന്ന ഒരു 'സ്ലെഡ്‌ജിങ്' (എതിരാളിയെ പ്രകോപിപ്പിക്കല്‍) സംഭവത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നവീൻ ഉൾ ഹഖ്. ലഖ്‌നൗവില്‍ സഹതാരമായ ആവേശ് ഖാന്‍റെ ചോദ്യത്തോടാണ് അഫ്ഗാനിസ്ഥാൻ താരം പ്രതികരിച്ചത്. ഇരുവരുടേയും സംഭാഷണത്തിന്‍റെ വീഡിയോ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പുറത്തുവിട്ടിട്ടുണ്ട്.