ന്യൂഡല്‍ഹി: ആശങ്കകള്‍ ഒഴിവായി ബംഗ്ലാദേശ് പേസര്‍ മുസ്‌തഫിഖുര്‍ റഹ്‌മാന്‍ ഐപിഎല്ലില്‍ കളിക്കം. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പച്ചക്കൊടി കാണിച്ചതിനെ തുടര്‍ന്നാണ് മുസ്‌തഫിഖുറിന് അവസരം ഒരുങ്ങുന്നത്. ഐപിഎല്‍ പതിനാലാം സീസണ് മുന്നോടിയായി നടന്ന മിനി താര ലേലത്തില്‍ ഒരു കോടി രൂപക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയ പേസറാണ് മുസ്‌തഫിഖുര്‍.
മുസ്‌തഫിഖുര്‍ റഹ്മാൻ ഐപിഎല്ലില്‍ കളിക്കും - ipl update
ഏപ്രില്‍ ഒമ്പത് മുതല്‍ മെയ് 30 വരെയാണ് ഐപിഎല്‍. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാണ് ഇത്തവണ പേസര്‍ മുസ്‌തഫിഖുര്‍ റഹ്‌മാന് കളിക്കുക
മുസ്‌തഫിഖുര്‍ റഹ്‌മാന്
നേരത്തെ ബംഗ്ലാദേശ് ഓള്‍ റൗണ്ടര്‍ ഷാക്കിബ് അല്‍ഹസന്‍ ശ്രീലങ്കന്‍ പര്യടനം ഒഴിവാക്കി ഐപിഎല്ലില്‍ പങ്കെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചത് ബോര്‍ഡിനെ ചൊടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മുസ്‌തിഫിഖുര്‍ ഉള്‍പ്പെടെ ഐപിഎല്ലില്‍ കളിക്കുന്ന കാര്യത്തില്‍ ആശങ്കയുണ്ടായത്. ഇതിനാണ് ബോര്‍ഡ് പച്ചക്കൊടി കാണിച്ചതോടെ വിരമമായത്. രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയാണ് ബംഗ്ലാദേശ് ടീം അടുത്ത മാസം ശ്രീലങ്കയില്‍ കളിക്കുക. ഏപ്രില്‍ ഒമ്പത് മുതല്‍ മെയ് 30 വരെയാണ് ഐപിഎല്‍.