മുംബൈ:ഐപിഎല്ലില്‍ തുടര്‍ച്ചയായ ഏഴ് തോല്‍വികള്‍ക്ക് ശേഷം ആശ്വാസ ജയം തേടി മുംബൈ ഇന്ത്യന്‍സ് ഇന്ന് കരുത്തരായ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ നേരിടും. മുംബൈ വാംഖഡേ സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30 നാണ് മത്സരം. ഇതിനോടകം പ്ലേ ഓഫ് പ്രതീക്ഷകൾ അസ്‌തമിച്ച മുംബൈയ്ക്ക് അഭിമാനം രക്ഷിക്കാന്‍ ലഖ്‌നൗവിനെതിരെ ജയിച്ചേ മതിയാകൂ.
രോഹിത്, ഇഷാന്‍ കിഷന്‍, കെയ്‌റോണ്‍ പൊള്ളാര്‍ഡ് തുടങ്ങിയവരുടെ നിറംമങ്ങുന്നത് തോൽവിയുടെ ആഘാതം കൂട്ടുന്നു. ഡിവാള്‍ഡ് ബ്രെവിസ് അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ളവനാണെങ്കിലും സ്ഥിരതയില്ല. തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ മാത്രമാണ് അല്‍പ്പം ഭേദപ്പെട്ട പ്രകടനം നടത്തുന്നത്.
ദുര്‍ബലമായ ബൗളിങ്ങാണ് മുംബൈയുടെ പ്രധാന വെല്ലുവിളി. ജസ്പ്രീത് ബുംറ റൺസ് വഴങ്ങാതെ പന്തെറിയുന്നെണ്ടെങ്കിലും വിക്കറ്റെടുക്കുന്നതിൽ മിടുക്ക് കാണിക്കുന്നില്ല. ഡാനിയല്‍ സാംസ് അവസാന മത്സരത്തില്‍ നാല് വിക്കറ്റ് വീഴ്ത്തിയെങ്കിലും വിശ്വസ്‌തനെന്ന് വിളിക്കാനാവില്ല.
ALSO READ:ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് തന്‍റെ കൈയിലല്ല, ഇപ്പോൾ ശ്രദ്ധ ഐപിഎല്ലിലെന്ന് ഹാർദിക് പാണ്ഡ്യ
മറുവശത്ത് ലഖ്‌നൗ ശക്‌തരാണ്. ആദ്യ നാലിലെ സ്ഥാനം നിലനിര്‍ത്താന്‍ ലഖ്‌നൗവിന് ജയം അനിവാര്യമാണ്. ഓപ്പണിങ്ങിൽ രാഹുലും ഡികോക്കും മികച്ച തുടക്കം നൽകുന്നു. മധ്യനിര ശക്തമാണ്. ക്രുണാല്‍ പാണ്ഡ്യ, ദീപക് ഹൂഡ, ആയുഷ് ബദോനി, മാര്‍ക്കസ് സ്‌റ്റോയിനിസ് എന്നിവരെല്ലാം നന്നായി ബാറ്റ് ചെയ്യുന്നവര്‍. ജയ്‌സണ്‍ ഹോള്‍ഡര്‍, ക്രുനാല്‍ പണ്ഡ്യ എന്നിവരുടെ ഓള്‍റൗണ്ട് മികവും ആവേശ് ഖാന്‍റെ വേഗവും രവി ബിഷ്‌ണോയിയുടെ സ്‌പിന്നും ലഖ്‌നൗവിന് പ്രതീക്ഷ നൽകുന്നു.