കേരളം

kerala

ETV Bharat / sports

ഐപിഎല്‍ മിനി താരലേലം ചെന്നൈയില്‍; പണക്കൊഴുപ്പുമായി പഞ്ചാബ് - mohammad azharuddin in rajasthan news

53.2 കോടി രൂപ മുടക്കാന്‍ സാധിക്കുന്ന പഞ്ചാബിനാണ് താര ലേലത്തില്‍ കൂടുതല്‍ സാധ്യതകളുള്ളത്. രണ്ടാം സ്ഥാനത്തുള്ള ആര്‍സിബിക്ക് 35.40 കോടി മുടക്കാന്‍ സാധിക്കും

മുഹമ്മദ് അസ്‌ഹറുദ്ദീന്‍ രാജസ്ഥാനില്‍ വാര്‍ത്ത ഐപിഎല്ലിന് മലയാളികളും വാര്‍ത്ത mohammad azharuddin in rajasthan news malayalees for ipl news
ഐപിഎല്‍

By

Published : Feb 18, 2021, 5:18 AM IST

ചെന്നൈ: ഐപിഎല്‍ പതിനാലാം പതിപ്പിന്‍റെ ഭാഗമാകുന്ന 61 പേര്‍ ആരൊക്കെയെന്നറിയന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ചെന്നൈയില്‍ ഇന്ന് വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന മിനി താരലേലത്തില്‍ 164 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 292 പേര്‍ ഭാഗ്യം പരീക്ഷിക്കും. ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക മുടക്കാന്‍ സാധിക്കുക പഞ്ചാബ് കിങ്സ് ഇലവനാണ്. 53.2 കോടി രൂപ പഞ്ചാബിനും 35.40 കോടി രൂപ രണ്ടാം സ്ഥാനത്തുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനും ലേലത്തിനിറക്കാം. ഏറ്റവും കുറവ് തുകയുമായി ലേലത്തിനെത്തുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും 10.75 കോടി വീതമാണ് ഉപയോഗിക്കാന്‍ സാധിക്കുക. ലേലത്തിനെത്തുന്ന താരങ്ങളുടെ പട്ടികയില്‍ പ്രായക്കൂടുതല്‍ 42 കാരന്‍ നയന്‍ ദോഷിക്കാണ്. 16 വയസുള്ള അഫ്‌ഗാനിസ്ഥാന്‍ സ്‌പിന്നര്‍ നൂര്‍ അഹമ്മദാണ് ഇളമുറക്കാരന്‍.

മലയാളികളായ അഞ്ച് പേരാണ് ഇത്തവണ ലേലത്തിന്‍റെ ഭാഗമാകുക. സച്ചിന്‍ ബേബി, വിഷ്‌ണു വിനോദ്, മുഹമ്മദ് അസ്‌ഹറുദ്ദീന്‍, എംഡി നിതീഷ്, കരുണ്‍ നായര്‍ എന്നിവരില്‍ ആരെല്ലാം ഇത്തവണ ഐപിഎല്ലിനുണ്ടാകുമെന്നറിയാനുള്ള കാത്തിരിപ്പിന് ഇനി മണിക്കൂറുകളെ ബാക്കിയുള്ളൂ. അഞ്ച് പേരും ആഭ്യന്തര ക്രിക്കറ്റില്‍ ഇതിനകം മികച്ച പ്രകടനം പുറത്തെടുത്തവരാണ്.

ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടി രൂപയുടെ പട്ടികയില്‍ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 10 പേരാണുള്ളത്. ഒന്നരക്കോടി അടിസ്ഥാന വിലയുള്ള 12 പേരില്‍ ഇന്ത്യക്കാര്‍ ആരുമില്ല. ഒരു കോടി വിലയിട്ടവരുടെ പട്ടികയില്‍ ഹനുമാ വിഹാരി, ഉമേഷ് യാദവ് തുടങ്ങിയവരാണുള്ളത്.

മിനി താരലേലത്തിന് മുന്നോടിയായി മൂന്ന് ടീമുകളും ചേര്‍ന്ന് 139 താരങ്ങളെ റിലീസ് ചെയ്‌തപ്പോള്‍ 57 താരങ്ങളെ നിലനിര്‍ത്തി. ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുകയുമായി എത്തുന്ന കിങ്സ് ഇലവന്‍ പഞ്ചാബ് അഞ്ച് വിദേശ താരങ്ങള്‍ ഉള്‍പ്പെടെ ഒമ്പത് പേരെയാണ് തേടുന്നത്. പഞ്ചാബിനൊപ്പം മൂന്ന് വിദേശ താരങ്ങള്‍ ഉള്‍പ്പെടെ 16 പേരാണുള്ളത്. ഏറ്റവും കൂടുതല്‍ താരങ്ങളെ തേടി എത്തുന്നത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ്. മൂന്ന് വിദേശ താരങ്ങള്‍ ഉള്‍പ്പെടെ 14 പേരെയാണ് ബാംഗ്ലൂരിനാവശ്യം. ലേലത്തില്‍ ഏറ്റവും കുറവ് മുതല്‍ മുടക്കുന്ന ഹൈദരാബാദിന് ഒരു വിദേശ താരം ഉള്‍പ്പെടെ മൂന്ന് പേരുടെ കുറവെ നികത്തേണ്ടതുള്ളൂ.

ലേലത്തില്‍ ഏറ്റവും കൂടുതല്‍ വിദേശ താരങ്ങളെ തേടുന്നത് കിങ്സ്‌ ഇലവന്‍ പഞ്ചാബാണ്. അവര്‍ക്ക് അഞ്ച് വിദേശ താരങ്ങളുടെ ഒഴിവാണ് നികത്തേണ്ടത്. തൊട്ടുപിന്നില്‍ നാല് വിദേശ താരങ്ങളെ തേടിയെത്തുന്ന മുംബൈയുമുണ്ട്. മൂന്ന് വിദേശ താരങ്ങളെ തേടി ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സ്, രാജസ്ഥാന്‍ റോയല്‍സ്, ആര്‍സിബി എന്നിവരാണ് ലേലത്തില്‍ അണിനിരക്കുക.

താരലേലം സ്‌റ്റാര്‍സ്‌പോര്‍ട്‌സ് ചാനലുകളില്‍ തത്സമയം കാണാന്‍ സാധിക്കും.

ABOUT THE AUTHOR

...view details