കേരളം

kerala

ETV Bharat / sports

ഐപിഎല്ലില്‍ കൊല്‍ക്കത്തയ്‌ക്ക് വിജയത്തുടക്കം - ഐപിഎല്‍ റിസള്‍ട്ട് വാര്‍ത്തകള്‍

ആദ്യം ബാറ്റ് ചെയ്‌ത് 187 റണ്‍സ് നേടിയ കൊല്‍ക്കത്തയ്‌ക്കെതിരെ 177 റണ്‍സ് മാത്രമെ ഹൈദരാബാദിന് നേടാനായുള്ളു.

ipln latest news  ipl match result  kkr srh news  ഐപിഎല്‍ വാര്‍ത്തകള്‍  ഐപിഎല്‍ റിസള്‍ട്ട് വാര്‍ത്തകള്‍  കൊല്‍ക്കത്ത ജയിച്ചു
ഐപിഎല്ലില്‍ കൊല്‍ക്കത്തയ്‌ക്ക് വിജയത്തുടക്കം

By

Published : Apr 11, 2021, 11:51 PM IST

ചെന്നൈ: ഐപിഎല്ലിന്‍റെ മൂന്നാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പത്ത് റണ്‍സിന് തോല്‍പ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ആദ്യം ബാറ്റ് ചെയ്‌ത് ആറ് വിക്കറ്റ് നഷ്‌ടപ്പെടുത്തി 187 റണ്‍സ് സ്വന്തമാക്കിയ കൊല്‍ക്കത്തയ്‌ക്കെതിരെ നിശ്ചിത ഓവറില്‍ 177 റണ്‍സ് മാത്രമെ ഹൈദരാബാദിന് നേടാനായുള്ളു.

അദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത ഓപ്പണര്‍ നിതീഷ് റാണയുടെ കരുത്തിലായിരുന്നു പൊരുതാവുന്ന സ്‌കോര്‍ കണ്ടെത്തിയത്. 56 പന്തില്‍ നാല് സിക്‌സും ഒമ്പത് ബൗണ്ടറിയും ഉള്‍പ്പെടെ 80 റണ്‍സാണ് റാണ അടിച്ച് കൂട്ടിയത്.ഓപ്പണിങ് കൂട്ടുകെട്ടില്‍ ശുഭ്‌മാന്‍ ഗില്ലുമായി ചേര്‍ന്ന് റാണ 53 റണ്‍സോടെ അര്‍ദ്ധസെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി. റാണയും വണ്‍ ഡൗണായി ഇറങ്ങിയ രാഹുല്‍ ത്രിപാഠിയും ചേര്‍ന്ന് കൊല്‍ക്കത്തയെ കൂറ്റന്‍ സ്‌കോറിലേക്ക് കൈപിടിച്ചുയര്‍ത്തി. ഇരുവരും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 93 റണ്‍സാണ് സ്‌കോര്‍ബോഡില്‍ കൂട്ടിച്ചേര്‍ത്തത്. 50 പന്തില്‍ നിന്നായിരുന്നു ഇരുവരുടെയും നേട്ടം. 29 പന്തില്‍ രണ്ട് സിക്‌സും അഞ്ച് ബൗണ്ടറിയും ഉള്‍പ്പെടെ അര്‍ദ്ധസെഞ്ച്വറിയോടെ 53 റണ്‍സെടുത്താണ് ത്രിപാഠി പവലിയനിലേക്ക് മടങ്ങിയത്.

ആദ്യ പതിനഞ്ച് ഓവറില്‍ ഒരു വിക്കറ്റ് മാത്രം പോയപ്പോള്‍ തുടര്‍ന്നുള്ള അഞ്ച് ഓവറുകളില്‍ കൊല്‍ക്കത്തയുടെ അഞ്ച് വിക്കറ്റുകളാണ് ഹൈദരാബാദ് വീഴ്‌ത്തിയത്. സ്‌പിന്നര്‍മാരായ മുഹമ്മദ് നാബിയും റാഷിദ് ഖാനും ചേര്‍ന്ന് കൊല്‍ക്കത്തയുടെ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. പേസര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിങ്ങില്‍ സണ്‍റൈസേഴ്‌സിന്‍റെ തുടക്കം പാളി. സ്‌കോര്‍ ബോര്‍ഡ് പത്തിലെത്തിയപ്പോഴേക്കും സ്റ്റാര്‍ ഓപ്പണര്‍മാരായ വൃദ്ധിമാൻ സാഹയും ഡേവിഡ് വാര്‍ണറും പുറത്തായി. പിന്നീട് ഒത്തുചേര്‍ന്ന മനീഷ് പാണ്ഡെ - ജോണി ബെയര്‍സ്‌റ്റോ സഖ്യമാണ് ടീമിനെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോയത്. 40 പന്തില്‍ 55 റണ്‍സെടുത്ത് ബെയര്‍സ്റ്റോ പുറത്തായപ്പോള്‍ 44 പന്തില്‍ 61 റണ്‍സെടുത്ത മനീഷ് പാണ്ഡെ പുറത്താകാതെ നിന്നു. എന്നാല്‍ ടീമിലെ വിജയത്തിലെത്തിക്കാൻ ഇരുവര്‍ക്കുമായില്ല. അത്യാവശ്യ സമയത്ത് സ്കോറിങ്ങിന് വേഗം കൂട്ടാതെ വിക്കറ്റ് സംരക്ഷിച്ച് കളിക്കാൻ ശ്രമിച്ചതാണ് വാര്‍ണര്‍ക്കും കൂട്ടര്‍ക്കും വിനയായത്. നാല് ഓവറില്‍ 35 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്‌ത്തിയ പ്രസിദ് കൃഷ്‌ണ ഭേദപ്പെട്ട പ്രകടനം കാഴ്‌ചവച്ചു. ഷാക്കിബ് അല്‍ ഹസൻ, പാറ്റ് കമ്മിൻസ്, റസല്‍ എന്നിവരും ഓരോ വിക്കറ്റ് വീതം നേടി.

ABOUT THE AUTHOR

...view details