ലഖ്‌നൗ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ആദ്യം ബോള്‍ ചെയ്യും. ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഐപിഎല്ലിന്‍റെ 16-ാം സീസണിലെ 30-ാം മത്സരമാണിത്. പിച്ച് വേഗത കുറഞ്ഞതാണെന്ന് തോന്നുന്നതായി ഹാര്‍ദിക് പ്രതികരിച്ചു.
ടോസ് ലഭിച്ചിരുന്നുവെങ്കില്‍ ലഖ്‌നൗവും ബാറ്റിങ് തെരഞ്ഞെടുക്കുമെന്ന് തനിക്ക് ഉറപ്പാണ്. ഈ വിക്കറ്റിൽ ആദ്യം ബാറ്റ് ചെയ്യുന്നതാണ് മികച്ച ഓപ്ഷൻ എന്ന് ഞാൻ കരുതുന്നു. എന്നാല്‍ പിന്തുടരുമ്പോഴുള്ള ഞങ്ങളുടെ റെക്കോഡിനെക്കുറിച്ച് ആശങ്കയില്ലെന്നും ഹാര്‍ദിക് പറഞ്ഞു. കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ ഒരു മാറ്റവുമായാണ് ഗുജറാത്ത് ഇറങ്ങുന്നത്.
അൽസാരി ജോസഫ് പുറത്തായപ്പോള്‍ നൂർ അഹമ്മദാണ് ടീമില്‍ ഇടം നേടിയത്. ടോസിനെക്കുറിച്ച് ആശങ്കയില്ലെന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് നായകന്‍ കെഎല്‍ രാഹുല്‍ പറഞ്ഞു. അവരെ ഒരു നല്ല ലക്ഷ്യത്തിലേക്ക് പരിമിതപ്പെടുത്താനും അതിനെ പിന്തുടരാനുമാണ് ആഗ്രഹിക്കുന്നതെന്നും താരം വ്യക്തമാക്കി. കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ ഒരു മാറ്റവുമായാണ് ലഖ്‌നൗവും കളിക്കുന്നത്. യുധ്‌വീര്‍ പുറത്തായപ്പോള്‍ അമിത് മിശ്രയാണ് പ്ലേയിങ് ഇലവനിലെത്തിയത്.
ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് (പ്ലേയിങ് ഇലവൻ): കെ എൽ രാഹുൽ (ക്യാപ്റ്റന്‍), കെയ്‌ൽ മേയേഴ്‌സ്, ദീപക് ഹൂഡ, മാർക്കസ് സ്റ്റോയിനിസ്, ക്രുണാൽ പാണ്ഡ്യ, നിക്കോളാസ് പുരാൻ (വിക്കറ്റ് കീപ്പര്‍), ആയുഷ് ബദോനി, നവീൻ ഉൾ ഹഖ്, അമിത് മിശ്ര, അവേഷ് ഖാൻ, രവി ബിഷ്‌ണോയ്.