ലഖ്‌നൗ:ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് തകർപ്പൻ ജയം. ലഖ്‌നൗവിന്‍റെ 194 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഡൽഹിക്ക് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷടത്തിൽ 143 റണ്‍സേ നേടാനായുള്ളൂ. 5 വിക്കറ്റ് നേടിയ മാർക്ക് വുഡാണ് ഡൽഹിയെ തകർത്തെറിഞ്ഞത്. 56 റൺസ് നേടിയ നായകൻ ഡേവിഡ് വാർണർക്ക് മാത്രമാണ് ഡൽഹി നിരയിൽ പിടിച്ചു നിൽക്കാനായത്.
പവര്‍പ്ലേ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 47 റണ്‍സ് എന്ന നിലയിലായിരുന്നു ഡല്‍ഹി. പൃഥ്വി ഷാ (12) , മിച്ചല്‍ മാര്‍ഷ് (0) എന്നിവരുടെ വിക്കറ്റായിരുന്നു സംഘത്തിന് ആദ്യം നഷ്‌ടമായത്. മിച്ചല്‍ മാര്‍ഷിന്‍റെ പന്തില്‍ കുറ്റി തെറിച്ചാണ് ഇരുവരും തിരിച്ച് കയറിയത്. തുടര്‍ന്നെത്തിയ സര്‍ഫറാസ് ഖാനും നിരാശപ്പെടുത്തി. ഒമ്പത് പന്തില്‍ നാല് റണ്‍സ് മാത്രം നേടാന്‍ കഴിഞ്ഞ സര്‍ഫറാസും മാര്‍ക്ക് വുഡിന്‍റെ ഇരയായാണ് പുറത്തായത്.
പിന്നാലെയെത്തിയ റീലി റൂസോ വാർണർക്ക് മികച്ച പിന്തുണയുമായി സ്കോർ ഉയർത്തി. ഇരുവരും ചേർന്ന് 38 റൺസിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. എന്നാൽ ടീം സകോർ 86ൽ നിൽക്കെ റൂസോ പുറത്തായത് ഡൽഹിക്ക് തിരിച്ചടിയായി.
പിന്നാലെയെത്തിയ വെടിക്കെട്ട് ബാറ്റർ റോവമൻ പവലിനെ (1) നിലയുറപ്പിക്കും മുന്നേ രവി ബിഷണോയ് കൂടാരം കയറ്റി. തുടർന്ന് ക്രീസിലെത്തിയ ഇംപാക്ട് പ്ലയർ അമൻ ഹക്കിം ഖാൻ(4) നിലയുറപ്പിക്കും മുന്നേ മടങ്ങി. പിന്നാലെ ഡേവിഡ് വാർണറും മടങ്ങിയതോടെ ഡൽഹി തോൽവി ഉറപ്പിച്ചു. 48 പന്തിൽ 7 ഫോറുകൾ ഉൾപ്പെടെ 56 റൺസാണ് താരം സ്വന്തമാക്കിയത്.
പിന്നാലെ അകസർ പട്ടേൽ, ചേതൻ സക്കറിയ എന്നിവരും പുറത്തായി. ഡൽഹിക്കായി മാർക്ക് വുഡ് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ രവി ബിഷ്ണോയ് ആവേശ് ഖാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
വെടിക്കെട്ടുമായി കൈൽ മേയേഴ്‌സ്: നേരത്തെ ടോസ് നഷ്‌പ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തിലാണ് 193 റണ്‍സെടുത്തത്. തകര്‍പ്പന്‍ അർധ സെഞ്ചുറി നേടിയ കൈൽ മേയേഴ്‌സിന്‍റെ പ്രകടനമാണ് സംഘത്തിനെ മികച്ച ടോട്ടലിലേക്ക് നയിച്ചത്. 38 പന്തില്‍ 73 റണ്‍സാണ് താരം നേടിയത്.
വിന്‍ഡീസ് താരത്തിന്‍റെ ഐപിഎല്‍ അരങ്ങേറ്റ മത്സരം കൂടിയാണിത്. 21 പന്തില്‍ രണ്ട് ഫോറുകളും മൂന്ന് സിക്‌സുകളും സഹിതം 36 റണ്‍സ് നേടിയ നിക്കോളാസ് പുരാനും തിളങ്ങി. പതിഞ്ഞ തുടക്കമായിരുന്നു ലഖ്‌നൗവിന്‍റേത്. പവര്‍ പ്ലേ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 30 റണ്‍സായിരുന്നു സംഘത്തിന് നേടാന്‍ കഴിഞ്ഞത്.
ക്യാപ്റ്റന്‍ കെഎല്‍ രാഹുലാണ് ആദ്യം വീണത്. 12 പന്തില്‍ എട്ട് റണ്‍സ് മാത്രമെടുത്ത രാഹുലിനെ ചേതന്‍ സക്കറിയ ഡീപ് ബാക്ക്‌വേര്‍ഡ് സ്‌ക്വയര്‍ ലെഗില്‍ അക്‌സര്‍ പട്ടേലിന്‍റെ കയ്യിലെത്തിക്കുകയായിരുന്നു. മൂന്നാമന്‍ ദീപക് ഹൂഡ താളം കണ്ടെത്താന്‍ പ്രയാസപ്പെട്ടപ്പോള്‍ കൈൽ മേയേഴ്‌സ് തകര്‍പ്പന്‍ അടികളുമായി കളം നിറഞ്ഞതോടെയാണ് ലഖ്‌നൗവിന്‍റെ സ്‌കോര്‍ബോര്‍ഡ് ചലിച്ചത്. 18 പന്തില്‍ 17 റണ്‍സെടുത്ത ഹൂഡയെ വീഴ്‌ത്തി കുല്‍ദീപ് യാദവാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
ഒരു ബൗണ്ടറി പോലും ഹൂഡയ്‌ക്ക് നേടാന്‍ കഴിഞ്ഞിരുന്നില്ല. പിന്നാലെ അക്‌സര്‍ പട്ടേലിന്‍റെ പന്തില്‍ കുറ്റി തെറിച്ച് കൈൽ മേയേഴ്‌സും വീണു. രണ്ട് ഫോറുകളും ഏഴ് സിക്‌സുകളുമടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്. മാർക്കസ് സ്റ്റോയിന്‍സ് ( 10 പന്തില്‍ 12), ആയുഷ് ബദോനി (7 പന്തില്‍ 18), എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
ക്രുണാൽ പാണ്ഡ്യ (13 പന്തില്‍ 15) കൃഷ്ണപ്പ ഗൗതം (1 പന്തില്‍ 6) എന്നിവര്‍ പുറത്താവാതെ നിന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനായി ഖലീല്‍ അഹമ്മദ്, ചേതന്‍ സക്കറിയ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ അക്‌സര്‍ പട്ടേലും കുല്‍ദീപ് യാദവും ഓരോ വിക്കറ്റുകള്‍ വീതം നേടി.
ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് (പ്ലെയിംഗ് ഇലവൻ) : കെഎൽ രാഹുൽ (ക്യാപ്റ്റന്‍), കൈൽ മേയേഴ്‌സ്, മാർക്കസ് സ്റ്റോയിന്‍സ്, ദീപക് ഹൂഡ, ക്രുണാൽ പാണ്ഡ്യ, നിക്കോളാസ് പുരാൻ (വിക്കറ്റ് കീപ്പര്‍), ആയുഷ് ബദോനി, മാർക്ക് വുഡ്, ജയ്ദേവ് ഉനദ്‌ഘട്ട്, രവി ബിഷ്ണോയ്, ആവേശ് ഖാൻ.
ഡൽഹി ക്യാപിറ്റൽസ് (പ്ലെയിംഗ് ഇലവൻ) : ഡേവിഡ് വാർണർ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, മിച്ചൽ മാർഷ്, റിലീ റോസോ, സർഫറാസ് ഖാൻ (വിക്കറ്റ് കീപ്പര്‍), റോവ്മാൻ പവൽ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ചേതൻ സക്കറിയ, ഖലീൽ അഹമ്മദ്, മുകേഷ് കുമാർ.