ലഖ്‌നൗ : ലഖ്‌നൗ ഫ്രാഞ്ചൈസിയുടെ മെന്‍ററായി മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീറിനെ നിയമിച്ചു. ഐപിഎല്ലിലെ പുതിയ സീസണിന് (2022) മുന്നോടിയായാണ് ഗംഭീറിന്‍റെ നിയമനം. ഗംഭീറിനൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി ഫ്രാഞ്ചൈസി ഉടമ സഞ്ജീവ് ഗോയങ്ക പ്രതികരിച്ചു.
'ഗൗതമിന് കുറ്റമറ്റ കരിയർ റെക്കോർഡുണ്ട്. അദ്ദേഹത്തിലെ ക്രിക്കറ്റിനെ ഞാൻ ബഹുമാനിക്കുന്നു. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു' ഗോയങ്ക പറഞ്ഞു.
പുതിയ അവസരത്തിന് ഗോയങ്കയ്‌ക്കും ആർപിഎസ്‌ജി ഗ്രൂപ്പിനും നന്ദി പറയുന്നതായി എംപി കൂടിയായ ഗംഭീര്‍ പറഞ്ഞു. മത്സരങ്ങളില്‍ വിജയിക്കാനുള്ള തീ തന്‍റെ ഉള്ളിൽ ഇപ്പോഴും ജ്വലിക്കുന്നു. ഡ്രസിങ് റൂമിന് വേണ്ടിയല്ല, ഉത്തർപ്രദേശിന്‍റെ വികാരത്തിനും ആത്മാവിനും വേണ്ടിയാണ് താന്‍ ചുമതലയേറ്റെടുക്കുന്നതെന്നും ഗംഭീർ പ്രസ്താവനയിൽ വ്യക്തമാക്കി.
also read: Christian Eriksen: ഇറ്റലിയിൽ കളിക്കാൻ വിലക്ക്; ഇന്‍റർമിലാൻ വിട്ട് ക്രിസ്റ്റ്യൻ എറിക്‌സണ്‍
ഐപിഎല്ലിന്‍റെ രണ്ട് സീസണുകളില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്‌സിനെ കിരീടത്തിലേക്ക് നയിച്ച നായകനായിരുന്നു ഗംഭീര്‍. ഇന്ത്യയ്‌ക്കായി 58 ടെസ്റ്റ് മത്സരങ്ങളും 147 എകദിനവും 37 ടി20 മത്സരങ്ങളിലും താരം കളിച്ചിട്ടുണ്ട്.