മുംബൈ:ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 166 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയ്ക്ക് നിശ്ചിത ഇരുപത് ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. നാലോവറില്‍ 5 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംമ്രയാണ് കൊല്‍ക്കത്തയെ കൂറ്റന്‍ സ്കോറിലേക്ക് പോകാന്‍ അനുവദിക്കാതെ തടഞ്ഞത്.
ഐപിഎല്‍ കരിയറില്‍ ബുംമ്രയുടെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ന് കൊല്‍ക്കത്തയ്ക്കെതിരെ താരം പുറത്തെടുത്തത്. നിതീഷ് റാണ, ആന്ദ്രേ റസല്‍, ഷെല്‍ഡണ്‍ ജാക്സണ്, പാറ്റ് കമ്മിന്‍സ്, സുനില്‍ നരെയ്ന് എന്നിവരാണ് മുംബൈ പേസറിന്റെ പന്തുകള്‍ക്ക് ഇരയായത്. നാലോവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പടെ പത്ത് റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് ബുംമ്ര അഞ്ച് വിക്കറ്റുകള്‍ പിഴുതത്.