ഐപിഎൽ താര ലേലത്തിൽ ആദ്യം ആരും വാങ്ങാതിരുന്ന മുൻ ഇന്ത്യൻ താരങ്ങളായ ഹർഭജൻ സിങിനെയും കേദാർ ജാദവിനെയും രണ്ടാം ഊഴത്തിൽ സ്വന്തമാക്കി ടീമുകൾ. ഹർഭജൻ സിങ് കൊൽക്കത്തയ്‌ക്ക് വേണ്ടിയും ജാദവ് സണ്‍റൈസേഴ്‌സിനു വേണ്ടിയും കളിക്കും. അടിസ്ഥാന വിലയായ രണ്ടു കോടിക്കാണ് ഇരുവരും ടീമുകളിൽ എത്തിയത്. ഇരുവരും ചെന്നൈ റിലീസ് ചെയ്‌ത കളിക്കാരാണ്. കഴിഞ്ഞ ഐപിഎൽ സീസണിൽ മോശം ഫോം കാരണം ഏറ്റവും കൂടുതൽ പഴികേട്ട താരമാണ് ജാദവ്. 2018ൽ 7.8 കോടിക്കായിരുന്നു ചെന്നൈ ജാദവിനെ സ്വന്തമാക്കിയത്.
ആറു വർഷത്തിന് ശേഷം പുജാര; രണ്ടാം ഊഴത്തിൽ ഇടം നേടി കേദാർ ജാദവും ഹർഭജനും - cheteshwar pujara
ആറു വർഷത്തിന് ശേഷം ചേതേശ്വർ പുജാര ഐപിഎല്ലിൽ തിരിച്ചെത്തി.
ആദ്യം എടുത്തില്ല; രണ്ടാം വട്ടം ടീമിലിടം നേടി ജാഥവും ഹർഭജനും
അതേസമയം, ആറു വർഷത്തിന് ശേഷം ഐപിഎല്ലിലേക്ക് ചേതേശ്വർ പുജാര തിരിച്ചെത്തി. ആദ്യം ആരും പരിഗണിക്കാതിരുന്ന പുജാരയെ 50 ലക്ഷത്തിന് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്‌സ് ടീമിലുൾപ്പെടുത്തുകയായിരുന്നു. കയ്യടിയോടെയാണ് പുജാരയെ ടീമിലെടുക്കാനുള്ള ചെന്നൈയുടെ തീരുമാനത്തെ മറ്റ് ടീമുകൾ സ്വീകരിച്ചത്. ഇന്ത്യൻ താരം കരുണ്‍ നായരെ 50 ലക്ഷത്തിനാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്.