താര ലേലം അവസാനിച്ചപ്പോൾ 57 താരങ്ങളെയാണ് എല്ലാ ടീമുകളും ചേർന്ന് സ്വന്തമാക്കിയത്. അതിൽ 22 പേർ വിദേശ താരങ്ങളാണ്. ഇനി വിദേശ താരങ്ങളെ ലേലത്തിൽ സ്വന്തമാക്കാനാവില്ല. ആകെ 145.3 കോടി രൂപയാണ് ടീമുകൾ ചെലവാക്കിയത്.
ഐപിഎൽ താരലേലം പുരോഗമിക്കുന്നു തത്സമയം - ipl auction 2021
20:34 February 18
20:16 February 18
സച്ചിന്‍റെ മകൻ മുംബൈ ഇന്ത്യൻസിൽ കളിക്കും. അർജുൻ ടെൻഡുൽക്കറെ അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് മുംബൈ ടീമിലെത്തിച്ചത്.
ആകാഷ് സിംഗ് 20 ലക്ഷത്തിന് രാജസ്ഥാൻ റോയൽസിൽ എത്തി. പവൻ നേഗി 50 ലക്ഷത്തിനും വെങ്കടേഷ് ഐയ്യർ 20 ലക്ഷത്തിനും കൊൽക്കത്ത നൈറ്റ്ററൈഡേഴ്‌സിൽ.
ഹനുമാ വിഹാരിയെ ആരും എടുത്തില്ല
20:06 February 18
അഫ്‌ഗാൻ താരം മുജീബ് ഉർ റഹ്‌മാനെ 1.50 കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിലെത്തിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ജനിച്ച് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയ ആദ്യ പുരുഷതാരമാണ് മുജീബ്.
കരുണ്‍ നായരെ 50 ലക്ഷത്തിനും ബെൻ കട്ടിങ്ങ് 75 ലക്ഷത്തിനും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി.
19:58 February 18
ഹർഭജനും കേദാർ ജാഥവും ടീമിൽ. ഹർഭജൻ സിംഗ് കൊൽക്കത്തയ്‌ക്ക് വേണ്ടിയും ജാഥവ് സണ്‍റൈസേഴ്‌സിനു വേണ്ടിയും കളിക്കും. നേരത്തെ ഇരുവരെയും ആരും ലേലത്തിൽ പിടിച്ചിരുന്നില്ല. അടിസ്ഥാന വിലയായ രണ്ടു കോടിക്കാണ് ഇരുവരും ടീമുകളിൽ എത്തിയത്.
ഇംഗ്ലണ്ട് താരം സാം ബില്ലിങ്ങ്‌സിനെ ഡൽഹി ക്യാപ്പിറ്റൽസ് 2 കോടിക്ക് ടീമിലെത്തിച്ചു
19:45 February 18
ജെയിംസ് നീഷം 50 ലക്ഷത്തിന് ചെന്നൈ സൂപ്പർ കിങ്ങ്‌സിൽ എത്തി
കുൽദീപ് യാദവിനെ അടിസ്ഥാന വിലയ്‌ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി
എം ഹരിശങ്കർ അടിസ്ഥാന വിലയായ 20 ലക്ഷത്തിന് ചെന്നൈ സൂപ്പർ കിങ്ങ്സിൽ
സുയേഷ് പ്രഭു ദേശായിയും കെഎസ്.ഭരത്തും 20 ലക്ഷത്തിന് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിൽ.
ആരും വാങ്ങിയില്ല- പെരേരക് മങ്കത്, സിന്തേഷ് ലാഡ്, മാത്യൂ വെയ്‌ഡ്, സീൻ അബോട്ട്, ബെൻ മക്‌ഡെർമോട്ട്, ജോഷ് ഇൻഗ്ലിസ്, സിമർജീത് സിംഗ്,
19:33 February 18
ഡാനിയൽ ക്രിസ്റ്റ്യൻബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിൽ. പ്രതിഫലം 4.80 കോടി രൂപ.
ഫാബിയൻ അലൻ പഞ്ചാബ് കിംഗ്‌സിൽ. പ്രതിഫലം 75 ലക്ഷം രൂപ.
കരണ്‍ ശർമ, ബെൻ ദ്വാർഷ്യുസ്, ജി.പെരിയ സ്വാമി - ആരും വാങ്ങിയില്ല
വൈഭവ് അറോറ 20 ലക്ഷത്തിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ
ഓൾറൗണ്ടർ ഉത്‌കർഷ് സിംഗ് അടിസ്ഥാന വിലയായ 20 ലക്ഷത്തിനും ജലജ് സക്‌സേന 30 ലക്ഷത്തിനും പഞ്ചാബ് കിംഗ്‌സിൽ
19:06 February 18
എട്ട് ടീമുകൾ ചേർന്ന് ഇതുവരെ 32 താരങ്ങളെ ആണ് സ്വന്തമാക്കിയത്. നിലവിൽ 126.15 കോടി രൂപയാണ് ടീമുകൾ ചെലവഴിച്ചത്.
18:14 February 18
ടോം കുറാൻ 5.25 കോടിക്ക് ഡൽഹി ക്യാപ്പിറ്റൽസിൽ
ന്യൂസിലാന്‍റ് ഓൾറൗണ്ടർ കെയ്‌ൻ ജാംസണ്‍ 15 കോടിക്ക്റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിൽ. സീസണിലെ രണ്ടാമത്തെ ഉയർന്ന തുക
ചേതേശ്വർ പുജാര 50 ലക്ഷത്തിന് ചെന്നൈ സൂപ്പർ കിങ്ങ്‌സിൽ
18:06 February 18
വിറ്റു പോയില്ല- കോറി ആൻഡേഴ്‌സണ്‍, ഷോണ്‍ മാർഷ്, ഡാരൻ ബ്രാവോ, ഡെവൻ കോണ്‍വെ, റോവ്‌മാൻ പവൽ, പവൻ നേഗി, മാർട്ടിൻ ഗുപ്‌റ്റിൽ
17:51 February 18
17:27 February 18
അവി ബറോട്ട് - ആരും വാങ്ങിയില്ല
മലയാളി താരം മൊഹമ്മദ് അസറുദീൻ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിൽ. 20 ലക്ഷമാണ് പ്രതിഫലം
കേദാർ ദേവ്‌ഥർ- ആരും വാങ്ങിയില്ല
ഷെൽഡൻ ജാക്ക്‌സണ്‍ 20 ലക്ഷത്തിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ
മലയാളി താരം വിഷ്‌ണു വിനോദ് ഡൽഹി ക്യാപിറ്റൽസ്. 20 ലക്ഷമാണ് പ്രതിഫലം
17:20 February 18
ഓൾറൗണ്ടർകെ.ഗൗതം 9.25 കോടിക്ക് ചെന്നൈ സൂപ്പർ കിംഗ്‌സിൽ
വിവേക് സിങ്ങ്, ആയുഷ് ബദോണി- വിറ്റുപോയില്ല
ഷാരുഖ് ഖാൻ 5.25 കോടിക്ക് പഞ്ചാബ് കിംഗ്‌സിൽ
17:08 February 18
റിപൽ പട്ടേൽ 20 ലക്ഷത്തിന് ഡൽഹി ക്യാപിറ്റൽസിൽ
മലയാളി താരം സച്ചിൻ ബേബിയും രജത് പഠിഥാറും 20 ലക്ഷത്തിന് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിൽ.
പീയുഷ് ചൗള 2.40 കോടിക്ക് മുംബൈ ഇന്ത്യൻസിലെത്തി.
16:48 February 18
ഹർഭജൻ സിംഗിനെ ആരും സ്വന്തമാക്കിയില്ല
ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഉമേഷ് യാദവ് ഡൽഹി ക്യാപ്പിറ്റൽസിൽ. ഒരു കോടി രൂപയാണ് ഉമേഷിന്‍റെ പ്രതിഫലം
ആരും വാങ്ങിയില്ല- ഷെൽഡൻ കോട്രൽ
നെയ്‌ഥൻ കോൾട്ടർ നൈൽ 5 കോടിക്ക് മുംബൈ ഇന്ത്യൻസിൽ
16:41 February 18
ഓസ്‌ട്രേലിയൻ താരം ജയ് റിച്ചാഡ്‌സണ്‍ 14 കോടിക്ക് പഞ്ചാബ് കിംഗ്‌സിൽ
മുസ്‌താഫിസുർ റഹ്‌മാൻ ഒരു കോടിക്ക് രാജസ്ഥാൻ റോയൽസിൽ
ആദം മിൽനെ 3.2 കോടിക്ക് മുംബൈ ഇന്ത്യൻസിൽ.
16:29 February 18
ആരും വാങ്ങിയില്ല- അലക്‌സ് കാരി, സാം ബില്ലിങ്ങ്സ്, കുശാൽ പെരേര
16:27 February 18
ഡേവിഡ് മലൻ പഞ്ചാബ് കിംഗ്‌സിൽ- പ്രതിഫലം 1.50 കോടി
15:38 February 18
ക്രിസ് മോറിസ്-16.25 കോടി എന്ന റെക്കോർഡ് തുകയ്‌ക്ക് രാജസ്ഥാൻ റോയൽസിൽ. ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലേലത്തുക. പ്രതിഫലത്തിൽ യുവരാജ് സിംഗിന്‍റെ റെക്കോർഡ് തകർത്തു. പ്രതിഫലത്തിൽ നിലവിൽ രണ്ടാമത്.
15:19 February 18
ക്രിസ് മോറിസിന് 16.25 കോടി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുക
ശിവം ദുബെ രാജസ്ഥാൻ റോയൽസിൽ. 4.40 കോടിക്കാണ് ദുബെ രാജസ്ഥാനിലെത്തിയത്
14.5 കോടിക്ക് ഗ്ലെൻ മാക്‌സ് വെൽ ബാംഗ്ലൂൾ റോയൽ ചലഞ്ചേഴ്‌സിൽ
ബംഗ്ലാദേശിന്‍റെ ഷാക്കിബ് അൽ ഹസൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ- 3.20 കോടിക്കാണ് ഷാക്കിബിനെ സ്വന്തമാക്കിയത്
മൊയിൻ അലി- ചെന്നൈ സൂപ്പർ കിംഗ്‌സിൽ. ഏഴു കോടി രൂപയ്‌ക്കാണ് അലിയെ ചെന്നൈ സ്വന്തമാക്കിയത്.
ഹനുമ വിഹാരി- ഓസ്‌ട്രേലിയൻ പര്യടനത്തിൽ മികച്ച പ്രകടനം നടത്തിയ വിഹാരിയെയും ആരും വാങ്ങിയില്ല
ആരോണ്‍ ഫിഞ്ച്- വിറ്റുപോയില്ല
ഇവിൻ ല്യൂയിസ് - വിറ്റുപോയില്ല
സ്റ്റീവ് സ്‌മിത്ത് ഡൽഹി ക്യാപ്പിറ്റൽസിൽ- 2 കോടി രൂപയ്‌ക്കാണ് സ്‌മിത്ത് ഡൽഹിയിലെത്തിയത്.
ഇംഗ്ലണ്ടിന്‍റെജയ്‌സണ്‍ റോയി-ആരും വാങ്ങിയില്ല
അലക്സ് ഹെയ്‌ൽസ് - ആരും വാങ്ങിയില്ല
50 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന കരുണ്‍ നായരെ ആരും വാങ്ങിയില്ല